തെരഞ്ഞെടുപ്പ്​: കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ഭീം ആര്‍മി

ലഖ്​നോ: തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ആർമി ദേശീയ അധ്യക്ഷൻ വിനയ് രത്തൻ സിംഗ്.‌ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചതിന് പിന്നാലെയാണ് ഭീം ആർമി​ പാർട്ടി നിലപാട് വ്യക്തമാക്കിയത്​.

ആശുപത്രിയിൽ ചികിത്സയിലുള്ള ഭീം ആർമിയുടെ ജനപ്രിയ നേതാവ് ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. എന്നാൽ രാഷ്ട്രീയകാര്യങ്ങളൊന്നും ചർച്ചചെയ്​തിട്ടില്ലെന്ന്​ വിനയ് പറഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിൽ ദലിതരുടെ ജീവിത സാഹചര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസി​​െൻറ പ്രവർത്തികളാണ് രാജ്യത്ത് സംഘ്പരിവാർ ശക്തികളെ വളർത്തിയതെന്നും വിനയ് രത്തൻ സിംഗ് കൂട്ടിച്ചേർത്തു.

പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും സ്മൃതി ഇറാനിക്കുമെതിരെ മത്സരിക്കുമെന്ന് നേരത്തെ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖർ ആസാദ് എന്ന ‘രാവൺ’പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ, ദലിത് വോട്ടുകൾ നിർണായകമായ പഞ്ചാബിലും ഭീം ആർമി മത്സരരംഗത്തുണ്ടാവുമെന്ന്​ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Bheem army will not join with congress in election said national president -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.