ട്രായിക്ക്​ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്​ എയർടെല്ലിനെതിരെയെന്ന്​ കേന്ദ്രം

ന്യൂഡൽഹി: ട്രായിക്ക്​ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്​ എയർടെല്ലിനെതിരെയാണെന്ന്​ കേന്ദ്രസർക്കാർ. പാർലമെന്‍റിലാണ്​ കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചത്​. എയർടെൽ കഴിഞ്ഞാൽ കൂടുതൽ പരാതി ലഭിച്ചത്​ വോഡഫോൺ-ഐഡിയക്കെതിരായാണ്​. പരാതികളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോയാണ്​.

സേവനവുമായി ബന്ധപ്പെട്ട്​ എയർടെല്ലിനെതിരെ ഇതുവരെ 16,111 പരാതികളാണ്​ ലഭിച്ചത്​. വോഡഫോൺ-ഐഡിയക്കെതിരെ 14,487 പരാതികളും ജിയോക്കെതിരെ 7341 എണ്ണവും ലഭിച്ചു. വോഡഫോൺ ഐഡിയയിലെ പരാതികളിൽ 9,186 എണ്ണവും ഐഡിയക്കെതിരേയും 5301 എണ്ണം വോഡഫോണിനെതിരെയുമാണ്​. ബി.എസ്​.എൻ.എല്ലിനെതിരെ 2913 പരാതികളാണ്​ ലഭിച്ചത്​. എം.ടി.എൻ.എല്ലിനെതിരെ 732 പരാതികളും കിട്ടി.

ട്രായിക്ക്​ ലഭിച്ച പരാതികൾ സേവനദാതാക്കൾക്ക്​ കൈമാറും. സേവനദാതാക്കൾ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നേരത്തെ പരാതി പരിഹാര സെൽ രൂപീകരിക്കാൻ വിവിധ മൊബൈൽ സേവനദാതാക്കളോട്​ ട്രായ്​ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Bharti Airtel gets maximum consumer complaints, govt informs Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.