Posted On
date_range Updated On
date_range രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാണിക്കാനല്ല ഭാരത് ജോഡോ യാത്ര -ജയ്റാം രമേശ്
കർണാൽ (ഹരിയാന): 2024ൽ നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാണിക്കാനല്ല ഭാരത് ജോഡോ യാത്രയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.
ഭാരത് ജോഡോ യാത്ര ആശയപരമായ യാത്രയാണ്. അതിന്‍റെ മുഖ്യമുഖമാണ് രാഹുൽ ഗാന്ധിയെന്നും യാത്രയുടെ മാധ്യമ ചുമതല കൂടിയുള്ള ജയ്റാം രമേശ് പറഞ്ഞു.
സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, സ്വേച്ഛാധിപത്യം എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളാണ് രാഹുൽ ഗാന്ധി യാത്രയിൽ ഉയർത്തിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.