ഭഗത് സിങ് കോശ്യാരി

രമേശ് ബയിസ് പുതിയ മഹാരാഷ്രട ഗവർണർ

ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർൺർ ഭഗത് സിങ് കോശ്യാരിയുടെ രാജി അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു. രമേശ് ബയ്സിനെ പുതിയ ഗവർണറായും നിയമിച്ചു. ഛത്രപതി ശിവജിയെ കുറിച്ചുള്ള വിവാദ പ്രസ്താവനയെ തുടർന്നാണ് കോശ്യാരി സ്ഥാനമൊഴിഞ്ഞത്. രാജിവെക്കാൻ സന്നദ്ധത അറിയിച്ച് ജനുവരിയിൽ തന്നെ കോശ്യാരി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

മുതിർന്ന ആർ.എസ്.എസ് നേതാവായ കോശ്യാരി മുഖ്യമന്ത്രി സ്ഥാനവും എം.പി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2019ലാണ് കോശ്യാരി മഹാരാഷ്ട്ര ഗവർണറായത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള തർക്കത്തെ തുടർന്നാണ് കോശ്യാരി വാർത്തകളിൽ ഇടംപിടിച്ചത്.

മഹാവികാസ് അഖാഡി സഖ്യചർച്ചകൾ നടക്കുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ച അദ്ദേഹത്തിന്റെ നടപടിയും വിവാദമായിരുന്നു. പഴയകാലത്തിന്റെ ഐക്കണാണ് ശിവജിയെന്ന കോശ്യാരിയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് കാരണമായത്. തുടർന്ന് പ്രസ്താവനക്കെതിരെ വിമർശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Bhagat Singh Koshyari resigns, Ramesh Bais appointed as new Maharashtra Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.