രാജസ്ഥാൻ പ്രതിസന്ധി: വിമത എം.എല്‍.എരെ തിരിച്ചു വരാൻ അനുവദിക്കരുതെന്ന്​ ഗെ​ലോട്ട് പക്ഷം

ജയ്പൂർ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്ക​ുന്ന രാജസ്ഥാനിൽ പാർട്ടിവിട്ട സച്ചിന്‍ പൈലറ്റിനൊപ്പം പുറത്തുപോയ എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ​െഗലോട്ട്​ പക്ഷം. സച്ചിൻ പൈലറ്റിനൊപ്പമുള്ള എം.എൽ.എമാർ തിരിച്ചുവന്നാലും അംഗീകരിക്കരുതെന്ന്​ ജയ്​സാൽമീറിൽ ഞായറാഴ്​ച ​േചർന്ന കോൺഗ്രസ്​ ലെജ്​​േസ്ലറ്റീവ്​ പാർട്ടി യോഗത്തിൽ ഗെലോട്ട്​ പക്ഷം ആവശ്യപ്പെട്ടു.

വിമത എം.എൽ.എമാർക്കെതിരെ പാർട്ടി മൃദു സമീപനം സ്വീകരിക്കരുതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ്​ ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു. പാർട്ടിയെ ചരിച്ച വിമത എം.എൽ.എമാതെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന്​ നഗരവികസന-ഹൗസിങ്​ മന്ത്രി കൂടിയായ ശാന്തി ധാരിവാൾ അഭിപ്രായപ്പെട്ടു.

അശോക് ഗെലോട്ട് വിമത എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. 19 വിമത എം.എൽ.എമാർ പാർട്ടിയിലേക്ക്​ തിരിച്ചുവരാൻ താൽപര്യപ്പെടുന്നതായും പൊതുജനം എങ്ങനെ പ്രതികരിക്കുമെന്ന ഭയത്തിലാണ്​ അവരെന്നും ​ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അശോക് ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു.

ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വിജയം കോണ്‍ഗ്രസി​േൻറതായിരിക്കുമെന്നും ഗെലോട്ട്​ വ്യക്തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.