'ബേട്ടി ബച്ചാവോ അല്ല ക്രിമിനൽ ബച്ചാവോ'; യു.പി സർക്കാറിനെതിരെ രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക്​ നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെൺകുട്ടികളെ സംരക്ഷിക്കുന്നതിന്​ പകരം യു.പി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എങ്ങനെയായിരുന്നു തുടക്കം 'ബേട്ടി ബച്ചാവോ (പെൺകുട്ടികളെ രക്ഷിക്കൂ), ഇപ്പോൾ എങ്ങനെ പോകുന്നു 'കുറ്റവാളികളെ രക്ഷിക്കൂ' -പെൺകുട്ടിയെ ആക്രമിച്ചയാളെ ബി.ജെ.പി എം.എൽ.എ പൊലീസ്​ കസ്​റ്റഡിയിൽനിന്ന്​ മോചിപ്പിച്ച പത്രവാർത്തയോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു. ബി​.ജെ.പി എം.എൽ.എയും പാർട്ടി പ്രവർത്തകരും ചേർന്ന്​ പൊലീസ്​ സ്​റ്റേഷനിൽ അതിക്രമിച്ച്​ കടക്കുകയും പ്രതിയെ മോചിപ്പിച്ച്​ കൊണ്ടുപോകുകയുമായിരുന്നു.

സംഭവത്തി​െൻറ റിപ്പോർട്ടുകൾ പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ ഷെയർ ചെയ്​തു. സംസ്​ഥാന​ത്തെ നീതിന്യായ വ്യവസ്​ഥ തകർന്നടിഞ്ഞതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. 'ഏത്​ പദ്ധതിയുടെ കീഴിലാണ്​ ഇത്​ സംഭവിക്കുന്ന​തെന്ന്​ യു.പി മുഖ്യമന്ത്രി പറഞ്ഞുതരാമോ? ബേട്ടി ബച്ചാവോ അല്ലെങ്കിൽ കുറ്റവാളികളെ രക്ഷിക്കൂ' -പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഹാഥറസ്​ സംഭവത്തിന്​ ശേഷം യു.പി സർക്കാറിനെതിരായ വിമർശനം കോൺഗ്രസ്​ ശക്തമാക്കിയിരുന്നു. ഹാഥറസിൽ 19കാരിയായ ദലിത്​ പെൺകുട്ടിയെ ഗ്രാമത്തിലെ മേൽജാതിക്കാർ ക്രൂരമായി ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ യു.പി ​പൊലീസ്​ സംസ്​കരിച്ചതും വലിയ വിവാദങ്ങൾക്ക്​ ഇടയാക്കിയിരുന്നു. പെൺകുട്ടിയെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലീസ്​ തടയുകയും മർദ്ദിക്കുകയും ചെയ്​തത്​​ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. 

Tags:    
News Summary - Beti Bachao Or criminal Bachao Gandhis Hit Out Over Women Safety In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.