ദാദർ: മുംബൈ ദാദറിൽ ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ബസ് ട്രക്കിന് പിന്നിൽ ഇടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് സ്ത്രീ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ മരോലിൽ നിന്ന് തെക്കൻ മുംബൈയിലെ പൈധോണിയിലേക്ക് പോകുകയായിരുന്ന റൂട്ട് നമ്പർ 22ലെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ 7.15 ഓടെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിലെ ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു അപകടം.
#Watch: #BEST's Tejaswini bus met with an accident at #Dadar, 8 people injured#RoadAccident #Mumbai @RoadsOfMumbai #FPJNews pic.twitter.com/XFkDHpAIF9
— Free Press Journal (@fpjindia) October 27, 2021
അതിവേഗത്തിൽ വന്ന ബസ് ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. ൈഡ്രവറുടെ ഭാഗമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാതിലിന് സമീപം നിന്നിരുന്ന യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീഴുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. മറ്റ് യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
പരിക്കേറ്റ എട്ട് യാത്രക്കാരെയും സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.