വിവാദത്തിൽ കുടുങ്ങി; നെതന്യാഹുവിന്‍റെ മകൻ ഇന്ത്യ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​​െൻറ മകൻ യാസിറിനെ ഇന്ത്യ സന്ദർശനത്തിൽനിന്ന്​ അവസാന നിമിഷം ഒഴിവാക്കി. ഇസ്രായേൽ സംഘത്തിൽ അംഗമായി മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിൽ എത്താൻ 27കാരനായ യാസിർ വിസ എടുത്തിരുന്നതാണ്​. യാസിറി​​െൻറ സംഭാഷണം ഉൾപ്പെട്ട ടേപ്​ ഇസ്ര​ായേലിൽ വിവാദമായി മാറിയതാണ്​ യാത്ര ഒഴിവാക്കാൻ കാരണം.

കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ യാസിർ നടത്തിയ രഹസ്യ സംഭാഷണം ചാനൽ 2 ആണ്​ പുറത്തുവിട്ടത്​. സ്​ത്രീകളെക്കുറിച്ച മോശം പരാമർശം അതിലുണ്ട്​. നെതന്യാഹു ത​​െൻറ സുഹൃത്തിന്​ വലിയൊരു ബിസിനസ്​ ഇടപാട്​ തരപ്പെടുത്തിക്കൊടുത്തുവെന്ന വിവരവും യാസിർ പറയുന്നു. എന്നാൽ, ഇന്ത്യയിലേക്ക്​ പുറപ്പെടാൻ നേരത്ത്​ തെൽഅവീവിൽ ഇക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകരോട്​ നെതന്യാഹു തട്ടിക്കയറി.

Tags:    
News Summary - Benjamin Nethanyahu Son Yasir India Visit Cancelled -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.