170 വർഷം പഴക്കമുള്ള മുസ്​ലിം പള്ളി ഇതരമതസ്ഥർക്കായി തുറന്നുനൽകി

ബംഗളൂരു: നഗരത്തിലെ 170 വർഷം പഴക്കമുള്ള മുസ്​ലിംപള്ളി ഇതര മതവിഭാഗങ്ങൾക്കായി തുറന്നുകൊടുത്തു. ബംഗളൂരു നഗരത്തിൽ സ്ഥിതി ചെയ്യുന്ന മോദി പള്ളിയിലാണ്​​ ഞായറാഴ്​ച മുസ്​ലിം ഇതരവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചത്​.

‘എ​​െൻറ പള്ളി സന്ദർശന ദിനം’ എന്ന പേരിൽ റഹ്​മത്ത്​ ഗ്രൂപ്പാണ്​​ അമുസ്​ലിംകളായവർക്ക്​ പള്ളി സന്ദർശനം ഒരുക്കിയത്​. മതസൗഹാർദ്ദവും ഒരുമയും അണയാതെ സൂക്ഷിക്കുക എന്ന സന്ദേശമാണ്​ ഇതിലൂടെ നൽകുന്നതെന്ന്​ സംഘാടകർ പറഞ്ഞു.

ഞായറാഴ്​ച സ്​ത്രീകൾ ഉൾപ്പെടെ 400 ഓളം ഇതരമതസ്ഥർ പള്ളി സന്ദർശിക്കുകയും പ്രാർഥനയിലും തുടർന്ന്​ നടത്തിയ വിരുന്നിലും പ​ങ്കെടുക്കുകയും ചെയ്​തു. സിഖ്​ മത വിഭാഗക്കാർ ഉൾപ്പെടെ പള്ളിയിൽ എത്തി.

മറ്റുവിഭാഗക്കാർക്കും ഇസ്​ലാമി​​െൻറ സംസ്​കാരത്തെ കുറിച്ച്​ മനസിലാക്കി കൊടുക്കുന്നതിന്​ വേണ്ടിയാണ്​ ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന്​ സംഘാടകർ പറഞ്ഞു.

Tags:    
News Summary - Bengaluru's 170-Yr-Old Modi Mosque Opens Door to Non-Muslims - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.