ബംഗളൂരു അക്രമം: സമാധാനം കൈവെടിയരുത്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി -യെദ്യൂരപ്പ

ബംഗളൂരു: ഫേസ്​ബുക്കിൽ പ്രവാചക നിന്ദ പോസ്​റ്റിട്ടതി​ന്‍റെ പേരിൽ ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ജനങ്ങൾ സമാധാനം കൈവെടിയരുത്. മാധ്യമപ്രവർത്തകർ, പൊലീസ്, ജനങ്ങൾ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല. അഭ്യൂഹങ്ങളും അക്രമങ്ങളും വ്യാപിപ്പിക്കുന്നവരോട് യാതൊരു അനുകമ്പയും സർക്കാർ കാണിക്കില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങൾ ഭയപ്പെടരുതെന്നും അക്രമങ്ങളിലേക്ക് കടക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഫേസ്​ബുക്കിൽ പ്രവാചക നിന്ദ പോസ്​റ്റിട്ടതി​ന്‍റെ പേരിൽ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയതാണ് ബംഗളൂരുവിൽ സംഘർഷത്തിന് വഴിവെച്ചത്. പുലികേശി നഗറിലെ കോൺഗ്രസ്​ എം.എൽ.എ അഖണ്ഡശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ്​ ഫേസ്​ബുക്കിൽ മുഹമ്മദ്​ നബിയെ അവഹേളിക്കുന്ന പോസ്​റ്റിട്ടത്​.

നവീനെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ തെരുവിലിറങ്ങിയ ആളുകൾ നവീ​ന്‍റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എം.എൽ.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടി​െൻറ ജനൽ ചില്ലുകളടക്കം തകർന്നു. നവീ​െൻറ അറസ്​റ്റ്​​ ആവശ്യപ്പെട്ട്​ ഡി.ജെ. ഹള്ളി പൊലീസ്​ സ്​റ്റേഷന്​ മുന്നിലും ആളുകൾ തടിച്ചുകൂടി.

ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു. 

Tags:    
News Summary - Bengaluru violence: Yediyurappa assures strict action against accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.