ബംഗളൂരു മലയാളികളുടെ സ്വന്തം സ്പോർട്സ് ക്ലബ്ബ്

ബംഗളൂരു: കലാ-സാംസ്കാരിക മേഖലയിൽ മലയാളികളുടേതായി ഒരുപാട് ക്ലബ്ബുകളും കൂട്ടായ്മകളുമുള്ള ബംഗളൂരുവിൽ സ്പോർട് സിനുവേണ്ടി മാത്രമായി ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നിക്കുകയാണ്. ചായക്കടയിൽ സൊറപറഞ്ഞുകൊണ്ടിരിക്കുമ്പോൾ തോന ്നിയ ആശയമാണ് 14പേരടങ്ങിയ സംഘം ബംഗളൂരു മലയാളീസ് സ്പോർട്സ് ക്ലബ്ബ് എന്ന പേരിൽ യഥാർഥ്യമാക്കുന്നത്. ജോലിയുടെ ഭാഗ മായി ബംഗളൂരുവിൽ വന്നുകൂടുകയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന മലയാളികൾ ഒരുപാടാണ്. ജോലിത്തിരക ്കിനിടയിൽ ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോഗ്യ സംരക്ഷണത്തിൽ പിന്നിലാകുകയാണ്.

നൃത്തം, സംഗീതം, യാത്ര തുടങ്ങിയ മറ്റെല്ലാ മേഖലയിലും മലയാളികൾ വിവിധ ക്ലബ്ബുകളിലൂടെ ഒന്നിക്കുമ്പോഴും കായികമേഖലയെ പരിപോഷിപ്പിക്കാൻ ഒരു കൂട്ടായ്മയുടെ കുറവുണ്ടെന്ന തിരിച്ചറിവാണ് ഇവരെ ബി.എം.എസ്.സി എന്ന കൂട്ടായ്മ ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്. മലയാളികൾക്കായി ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിൻറൺ, ടെന്നീസ് തുടങ്ങിയ എല്ലാ കായിക ഇനങ്ങളിലും പരിശീലനം നൽകാനും വിവിധ ടൂർണമ​​െൻറുകൾ സംഘടിപ്പിക്കാനും ഭാവിയിൽ വലിയൊരു ക്ലബ്ബായി മാറാനും ലക്ഷ്യമിട്ടാണ് ബി.എം.എസ്.സി പ്രവർത്തനം ആരംഭിക്കുന്നത്.

ഷൈനോ ഉമ്മൻ തോമസ്, ഷിരാൻ ഇബ്രാഹിം, അഡ്വ. സി. മിഥുൻ, മുഹമ്മദ് ജിയാസ്, രഞ്ജിത്ത് രാജീവ്, വഫ റിയ, രഞ്ജിക, സുഹൈബ് ആച്ചി, നിക്സൺ തോമസ്, ഷാദുൽ, നിധുൻ, നിധീഷ് കളരിക്കൽ, ആദി, ഹാഷിം എന്നിവരാണ് ബി.എം.എസ്.സിയുടെ പിറവിക്കായി പ്രവർത്തിച്ച ബോർഡ് -എക്സിക്യൂട്ടീവ് അംഗങ്ങൾ. ക്ലബ്ബി​​െൻറ ഒൗദ്യോഗിക ഉദ്ഘാടനം ബെന്നാർഘട്ട മെയിൻ റോഡിൽ എസ്.ജി പാളയ സേവറി സീ ഷെൽ ഹോട്ടലിൽ മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എം.എൽ.എ നിർവഹിച്ചു. സ്പോർട്സിലൂടെ മാത്രമെ ആരോഗ്യം സംരക്ഷിക്കാനാകുകയുള്ളുവെന്നും ആരോഗ്യം നന്നായാൽ മനസും നന്നാകുമെന്നും അദ്ദേഹം പറഞ്ഞു.

കായികമേഖലയുടെ പ്രൊത്സാഹനത്തിനായി രൂപവത്കരിച്ച ക്ലബ്ബിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ക്ലബ്ബി​​െൻറ ലോഗോ പ്രകാശനം നിർവഹിച്ചു. ബോർഡ് അംഗം ഷൈനോ ഉമ്മൻ തോമസ് അധ്യക്ഷത വഹിച്ചു. ആദ്യ മെമ്പർഷിപ്പ് കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി സുമോജ് മാത്യു സ്വീകരിച്ചു. ക്ലബ്ബി​​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് നിക്സൺ പി. തോമസ് സംസാരിച്ചു. പ്രവാസി കോൺഗ്രസ് നോർത്ത് ബംഗളൂരു സെക്രട്ടറി ജെയ്സൺ ലൂക്കോസ്, സതീശ് കുമാർ, ഷിരാൻ ഇബ്രാഹിം, രഞ്ജിത്ത്, നിധീഷ്, രഞ്ജിക, ആദി, നിക്സൻ, സുഹൈബ് ആച്ചി തുടങ്ങിയവർ സംസാരിച്ചു. അഡ്വ. സി. മിഥുൻ സ്വാഗതവും മുഹമ്മദ് ജിയാസ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം ഉണ്ണി കൃഷ്ണൻ, നിമ്മി എന്നിവരുടെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി. ഒരോ വർഷവും ചെറിയ തുക മെമ്പർഷിപ്പ് ഇനത്തിൽ ഈടാക്കും. ഒരോ ഘട്ടങ്ങളിലായി വിവിധ പരിശീലന ക്ലാസുകളും ടൂർണമ​​െൻറുകളും ക്ലബ്ബി​​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ആദ്യമായി മെയ് ക്രിക്കറ്റ് ടൂർണമ​​െൻറും തുടർന്ന് ബാഡ്മിൻറൺ പരിശീലന ക്യാമ്പും സംഘടിപ്പിക്കും. അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9742358885,9036006677,8088940495.

Tags:    
News Summary - Bengaluru Sports club-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.