അനാഥക്കുഞ്ഞി​നെ പാലൂട്ടി പൊലീസ്​ കോൺസ്​റ്റബിൾ; കുമാരസ്വാമിയെന്ന്​ പേരുമിട്ടു

ബംഗളൂരു: നിർത്താതെ കരയുന്ന ആ ചോരക്കുഞ്ഞിനെ മാറോട്​ ചേർത്തപ്പോൾ അർച്ചന ഒാർത്തത്​ വീട്ടിൽ നിർത്തി പോന്ന മൂന്ന്​ മാസം മാത്രം പ്രായമുള്ള ത​​​െൻറ കുഞ്ഞിനെയായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. അവനെ പാലൂട്ടി. വിശപ്പു മാറിയ കുഞ്ഞ്​ അർച്ചനയുടെ ചൂടേറ്റ്​ സുഖമായുറങ്ങി. ബംഗളൂരുവി​െല പൊലീസ്​ സ്​റ്റേഷനിലാണ്​ സംഭവം. 

ബംഗളൂരുവി​െല കെട്ടിട നിർമാണ സ്​ഥലത്തു നിന്നാണ്​ കുഞ്ഞിനെ കിട്ടിയത്​. അസിസ്​റ്റൻറ്​ സബ്​ ഇൻസ്​പെക്​ടർ ആർ. നാഗേഷാണ്​ ഉ​േപക്ഷിച്ച നിലയിൽ കുഞ്ഞിനെ ക​ണ്ടെത്തിയത്​. കുഞ്ഞിനെ കിട്ടിയപ്പോൾ അവ​​​െൻറ ശരീരത്തിൽ നിന്ന്​ ചോരപ്പാട്​ മാറിയിരുന്നില്ല. പൊക്കിൾ​െക്കാടി കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. 

കുട്ടി​െയ നാഗേഷ്​ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രുഷകൾക്ക്​ ശേഷം കുട്ടിയെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുവന്നു. എന്നാൽ സ്​റ്റേഷനിലെത്തിയ കുഞ്ഞ്​ വിശപ്പു സഹിക്കാനാകാതെ കരയുകയായിരുന്നു.

പ്രസവാവധി കഴിഞ്ഞ്​ ഇൗയടുത്ത്​​ ജോലിക്ക്​ കയറിയ കോൺസ്​റ്റബിൾ അർച്ചനക്ക്​ കുഞ്ഞി​​​െൻറ കരച്ചിൽ കേട്ടപ്പോൾ സ്വന്തം കുഞ്ഞിനെ ഒാർമ വന്നു. തുടർന്ന്​ ഒരു മടിയും വിചാരിക്കാതെ കുഞ്ഞിനെ അവർ പാലൂട്ടുകയായിരുന്നു. അർച്ചനയുടെ പ്രവർത്തിയെ പ്രകീർത്തിച്ച്​ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്​. 

പൊലീസുകാർ കുഞ്ഞിന്​ പേരുമിട്ടു. കുമാരസ്വാമി എന്നാണ്​ കുഞ്ഞിന്​ പേരിട്ടത്​. ഇവൻ ഇനി മുതൽ സർക്കാറി​​​െൻറ കുഞ്ഞാണ്​​. അതിനാൽ മുഖ്യമന്ത്രിയുടെ പേരുതന്നെ ഇടുന്നു​െവന്നാണ്​ ​െപാലീസുകാരു​െട ഭാഷ്യം. കുഞ്ഞിനെ ബംഗളൂരുവിലെ ശിശു മന്ദിര​ത്തിലേക്ക്​ മാറ്റി. 
 

Tags:    
News Summary - Bengaluru Policewoman Nurses Abandoned Baby - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.