മെട്രോ തൂൺ തകർന്ന സംഭവം: ബി.ജെ.പി സർക്കാറിനെ വിമർശിച്ച് ഡി.കെ ശിവകുമാർ; ഗുണനിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങളെന്ന്

ബംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും '40 ശതമാനം കമീഷൻ' സർക്കാറിന്‍റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു.

ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ - എച്ച്.ആർ.ബി.ആർ ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. 

Tags:    
News Summary - Bengaluru Metro pillar collapse: There is no quality in development works -DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.