ബംഗളൂരുവിൽ വീണ്ടും വെള്ളപ്പൊക്കം; സ്കൂളുകൾ അടച്ചു, ജനജീവിതം താറുമാറായി

ബംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ബംഗളൂരു വെള്ളത്തിലായി. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും അപ്പാർട്ട്മെൻറ്റുകളും വീടുകളും വെള്ളത്തിനടിയിലായി. വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു.

ഇതോടെ പലരും വീടുകളിൽ ഒറ്റപ്പെട്ടു. ബോട്ടുകളിലും ട്രാക്ടറുകളിലുമായി വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സിലിക്കൺ സിറ്റിയിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും സെപ്തംബർ ഒമ്പതു വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റെയിൻബോ ഡ്രൈവ് ലേഔട്ട്, സണ്ണി ബ്രൂക്‌സ് ലേഔട്ട്, ബെല്ലന്തൂർ, ഇക്കോ ബോർഡ്, സർജാപൂർ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനാൽ നാശനഷ്ടമുണ്ടായി. സെപ്റ്റംബർ ഒന്നിനും അഞ്ചിനും ഇടയിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ സാധാരണയെക്കാൾ 150 ശതമാനം കൂടുതൽ മഴ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നതിനാൽ ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 50 വർഷത്തിനിടെ ബെംഗളൂരു നഗരത്തിലുണ്ടാകുന്ന ശക്തമായ മഴയാണിത്.

Tags:    
News Summary - Bengaluru Flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.