ബംഗളൂരു: കാറിന്റെ സൺറൂഫ് തുറന്നിട്ട് കമിതാക്കൾ ചുംബിച്ച സംഭവത്തിൽ 1500 രൂപ പിഴ. ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ പ്രവൃത്തിയാണ് യുവതിയും യുവാവും ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ. ബംഗളൂരുവിലെ ട്രിനിറ്റി റോഡിൽ ചൊവ്വാഴ്ചയാണ് സംഭവം. കൊറമംഗലയിലെ റസ്റ്ററന്റിൽ നിന്ന് തിരികെ വരികയായിരുന്നു ഇവർ.
കാറിന് പിന്നിലുണ്ടായിരുന്ന മറ്റ് യാത്രികരാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പൊലീസിനെ ടാഗ് ചെയ്തായിരുന്നു വിഡിയോ പങ്കുവെച്ചത്. യുവാവും യുവതിയും സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് നടപടിയെടുത്തി. വാഹനം കണ്ടെത്തിയ അധികൃതർ 1500 രൂപ പിഴയുമിട്ടു. അപകടകരമായ ഡ്രൈവിങ്ങിന് 1000 രൂപയും മറ്റ് ട്രാഫിക് നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് പൊലീസ് പിഴയിട്ടത്.
ഏപ്രിൽ 12ന് ബംഗളൂരു മെട്രോ സ്റ്റേഷനിലും സമാനമായ സംഭവമുണ്ടായിരുന്നു. മാദവാര മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് യുവതിയും യുവാവും നിലവിട്ട് പെരുമാറിയത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.