അന്താരാഷ്ട്ര ഉറക്കദിനത്തിൽ ജീവനക്കാരെ ഉറങ്ങാൻ വിട്ട്​ ബംഗളൂരു കമ്പനി

ബംഗളൂരു: മാർച്ച് 17ന് അന്താരാഷ്‌ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാർക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ച്​ ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്​ കമ്പനി. ജീവനക്കാർക്കിടയിൽ വെൽനസ് പ്രാക്ടീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ്​ അവധി നൽകിയിരിക്കുന്നത്​. D2C ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻസ് കമ്പനിയായ Wakefit Solutions കമ്പനിയാണ്​ തങ്ങളുടെ ജീവനക്കാർക്ക്​ ഉറങ്ങാനായി അവധി നൽകിയത്​.

‘ആഘോഷിക്കൂ’ എന്ന അടിക്കുറിപ്പോടെ, എല്ലാ ജീവനക്കാർക്കും കമ്പനി മെയിൽ അയച്ചിട്ടുണ്ട്​. ലോക ഉറക്ക ദിനത്തിൽ, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും 2023 മാർച്ച് 17ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. ഒരു നീണ്ട വാരാന്ത്യത്തോടെ, വളരെ ആവശ്യമായ വിശ്രമം നേടാനുള്ള മികച്ച അവസരമാണിത്. മെയിലിൽ പറയുന്നു. "സർപ്രൈസ് ഹോളിഡേ: അനൗൺസിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്" എന്നായിരുന്നു ജീവനക്കാർക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.ഇതിന്​ മുമ്പും ഇളവുകൾ നൽകി കമ്പനി ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്​. ജോലിക്കിടയിൽ ഉച്ചയുറക്കത്തിന്​ അര മണിക്കൂർ അനുവദിച്ചുകൊണ്ടായിരുന്നു അത്​. 

Tags:    
News Summary - Bengaluru-Based Firm's "Gift Of Sleep" For Employees Today. Here's Why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.