കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 57 പേരെന്ന്​ സമ്മതിച്ച്​ ബംഗാൾ

കൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ് 19 വൈറസ് ബാധിച്ച് 57 പേർ മരിച്ചതായി റിപ്പോർട്ട്. നേരത്തെ 18 പേർ മരിച്ചതായി റിപ്പ ോർട്ട്​ ചെയ്​തിരുന്ന ബംഗാൾ സർക്കാർ കേന്ദ്രത്തി​ന്റെ പ്രത്യേക സംഘം പരിശോധനക്കെത്തിയപ്പോഴാണ് യഥാർഥ കണക്ക്​ പുറത്തുവിട്ടത്​. ബംഗാളിലെ ഡെത്ത്​ ഓഡിറ്റ് കമ്മിറ്റി ഇത്​ സ്ഥിരീകരിച്ചു. കോവിഡ്​ 19 ബാധിച്ച്​ മരിച്ചത്​ 18 പേരാണ്​. എന്നാൽ മരിച്ച ബാക്കി 39 പേർക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നതായും അതാണ്​ അവരുടെ മരണത്തിലേക്ക്​ നയിച്ചതെന്നും ബംഗാൾ ചീഫ്​ സെക്രട്ടറി രാജീവ്​ സിൻഹ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

ബംഗാളിലെ കോവിഡ്​ മരണങ്ങളുടെ എണ്ണമെടുക്കാൻ കേന്ദ്രസംഘം ദിവസങ്ങൾക്ക് മുൻപ് തന്നെ ബംഗാളിൽ എത്തിയിരുന്നു. കോവിഡ്​ മരണങ്ങളെ കുറിച്ച്​ സംഘം ചോദ്യമുന്നയിച്ചതോടെയാണ്​ മരണം 57 ആണെന്ന്​ ഒാഡിറ്റ്​ കമ്മിറ്റി അറിയിച്ചത്​.

കേന്ദ്ര സംഘത്തി​​​െൻറ തലവൻ അപൂർവ ചന്ദ്ര മറ്റ്​ രോഗങ്ങൾ കാരണം മരിച്ച കോവിഡ്​ രോഗികളുടെ റിപ്പോർട്ട് ചീഫ്​ സെക്രട്ടറിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. കോവിഡ്​ രോഗികൾക്ക്​ മറ്റ്​ രോഗാവസ്ഥയുണ്ടെന്ന കാര്യം സ്ഥിരീകരിക്കാൻ ഇത്രയും ദിവസങ്ങളെടുത്തതിനെയും അദ്ദേഹം ചോദ്യം ചെയ്​തു.

Tags:    
News Summary - Bengal Admits 57 COVID-19 Patients Died-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.