ശ്രീനഗർ: പാക് തീവ്രവാദി നവീദ് ജാട്ടിനെ ജമ്മു കശ്മീരിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്താൻ നാലുമാസം മുമ്പ് അഞ്ചുപേർ ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്ന് െപാലീസ്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 22കാരനായ ലശ്കറെ ത്വയ്യിബ തീവ്രവാദി ആശുപത്രിയിൽ വെടിവെപ്പ് നടത്തിയാണ് രക്ഷപ്പെട്ടത്. ആശുപത്രിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് നവീദിെൻറ സഹായികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായവരിൽ മൂന്നുപേർ തീവ്രവാദികളാണ്. മറ്റേയാൾ സഹായിയും. അഞ്ചാമൻ ഹിലാൽ അഹമ്മദ് ഇനിയും പിടിയിലായിട്ടില്ല. ഇയാൾ മറ്റു രണ്ടു കേസുകളിലും പ്രതിയാണ്.
നേരത്തെ നവീദിെന പുൽവാമ കോടതിയിൽ നിന്നു രക്ഷപ്പെടുത്താനായിരുന്നു സംഘം ശ്രമിച്ചിരുന്നത്. എന്നാൽ അത് പരാജയപ്പെട്ടു. അതോടെ രണ്ട് തീവ്രവാദികൾ ജയിലിൽ ഇയാളുെട സ്ഥിരം സന്ദർശകനായി. അങ്ങനെയാണ് ആശുപത്രിയിൽ നിന്നുള്ള രക്ഷപ്പെടൽ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
നവീദിനെ എത്തിക്കുന്നതിന് മുമ്പ് തന്നെ രണ്ടു പേർ ആശുപത്രി ഒ.പിക്ക് പുറത്ത് സ്ഥാനം പിടിച്ചിരുന്നു. നവീദ് എത്തിയപ്പോൾ ഇവരിലൊരാൾ വെടിവെപ്പ് തുടങ്ങി. മറ്റേയാൾ നവീദിന് തോക്ക് കൈമാറി. ആ തോക്ക് ഉപയോഗിച്ചാണ് നവീദ് കൂടെ വന്ന പൊലീസുകാർക്കു നേരെ വെടിയുതിർത്തത്. അതിനു ശേഷം മൂവരും പുറത്തുണ്ടായിരുന്ന മോേട്ടാർ ൈസക്കിളിനടുത്തേക്ക് ഒാടി അതിൽ കയറി പോവുകയായിരുന്നു. ഇവർക്ക് പിറകിൽ ഒരു കാറും സംരക്ഷണം തീർത്തിരുന്നു.
കശ്മീരിലെ ലശ്കറിെൻറ ഉന്നതരെല്ലാം കൊല്ലപ്പെട്ടതിനാലാകാം അത്ര ഉന്നതസ്ഥാനത്തല്ലാത്ത ഒരു തീവ്രവാദിയെ രക്ഷിക്കാൻ ഇത്രയും വലിയ പദ്ധതി ഏെറ്റടുത്തതെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.