ബീഫ് വിവാദം: അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി

ഗുവാഹത്തി: ധുബ്രി ജില്ലയിൽ സംഘർഷം പരിഹരിക്കാൻ കണ്ടാലുടൻ വെടിവെയ്ക്കലിന് ഉത്തരവിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ . ധുബ്രി ജില്ല സന്ദർശിച്ച മുഖ്യമന്ത്രി അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് പറഞ്ഞു. പ്രദേശത്ത് സമാധാനം നിലനിർത്താൻ കണ്ടാലുടൻ വെടിവയ്ക്കൽ നടപടിയും സ്വീകരിക്കാമെന്നും ബിശ്വ ശർമ പൊലീസിന് നിർദേശം കൊടുത്തു.

ഈദ് ദിനത്തിൽ ധുബ്രി ജില്ലയിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്നും പശുവിന്‍റെ തല കണ്ടെത്തിയതാണ് സംഘർഷത്തിന്‍റെ കാരണം. വർഗീയ സംഘർഷത്തിനു വഴിവെച്ച സംഭവം അതിവേഗം അക്രമാസക്തമാവുകയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച് സംഘർഷാവസ്ഥ വിലയിരുത്തി.

ധ്രുത പ്രവർത്തക സേനയേയും സി.ആർ.പി.എഫിനെയും സ്ഥലത്ത് വിന്യസിപ്പിക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യാനും ബിശ്വ ശർമ പൊലീസിന് നിർദേശം നൽകി. ബംഗ്ലാദേശുമായി അതിർത്തി പങ്കെടുന്ന ധുബ്രി ജില്ലയിൽ ഈദ് ദിനത്തിൽ നടന്ന സംഭവത്തെ മുഖ്യമന്ത്രി രാഷ്ട്രിയമായാണ് കാണുന്നത്. ' ബംഗ്ലാദേശിലെ മതമൗലികവാദ ശക്തികൾ ധുബ്രിയെ ലക്ഷ്യം വച്ചിട്ടുണ്ട്, ഇത് സംഭവിക്കാൻ ഞാൻ ഒരിക്കലും അനുവധിക്കില്ല' ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ജില്ലയിൽ ക്രമസമാധാനം നിലനിർത്താൻ വേണ്ട നടപടുകൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - beef controversy Assam CM orders 'Shoot at Sight' over illegal activities in Dhubri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.