ഗേറ്റുകൾ തുറക്കില്ല, പരസ്പരം ഹസ്തദാനവുമില്ല; അട്ടാരി-വാഗ അതിർത്തിയിൽ ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കും

പഞ്ചാബ്: ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗയിൽ നാളെ മുതൽ വീണ്ടും ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഗേറ്റുകൾ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിൽ മാറ്റം വരുത്തും.

പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാക് അതിർത്തിയിൽ നിലനിന്ന സംഘർഷങ്ങളെ തുടർന്നാണ് ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്നാണ് ചടങ്ങുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്. ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്.

Tags:    
News Summary - beating retreat in wagah attari border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.