ബട്​ല ഹൗസ്​ ഏറ്റുമുട്ടൽ: 'ഇന്ത്യൻ മുജാഹിദ്ദീൻ' പ്രവർത്തകൻ കുറ്റക്കാരനെന്ന്​ കോടതി

ന്യൂഡൽഹി: വിവാദമായ 2008ലെ ബട്​ല ഹൗസ്​ ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ്​ ഇൻസ്​പെക്​ടർ മോഹൻ ചന്ദ്​ ശർമ കൊല്ലപ്പെട്ട കേസിൽ 'ഇന്ത്യൻ മുജാഹിദ്ദീനു'മായി ബന്ധമുള്ളതായി ആരോപിക്കുന്ന ആരിസ്​ ഖാൻ എന്നയാൾ കുറ്റക്കാരനെന്ന്​ അഡീഷനൽ സെഷൻസ്​ കോടതി വിധിച്ചു. ​ആരിസ്​ ഖാൻ എന്ന ജുനൈദിനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന്​ ജഡ്​ജി സന്ദീപ്​ യാദവ്​ 103പേജുള്ള വിധിയിൽ പറഞ്ഞു.

ആതിഫ്​ അമീൻ, സാജിദ്​, ഷഹ്​സാദ്​ എന്നിവരോടൊപ്പം ചേർന്ന്​ ആസൂ​ത്രണം ചെയ്​താണ്​ കൊലനടത്തിയത്​ എന്ന്​ വിധിന്യായത്തിൽ പറഞ്ഞു. ഇതിൽ ആതിഫ്​ അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷഹ്​സാദ്​ എന്ന പപ്പു കുറ്റക്കാരനെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ശിക്ഷ സംബന്ധിച്ച്​ മാർച്ച്​ 15നു​ കോടതി വാദം കേൾക്കും. കേസിൽ പരമാവധി വധശിക്ഷ വരെ ലഭിക്കാം. സംഭവം നടന്ന്​ 10 വർഷത്തിനുശേഷമാണ്​ ആരിസ്​ ഖാൻ പിടിയിലായത്​. കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്ങും സമാജ്​ വാദി, ബഹുജൻ സമാജ്​ വാദി പാർട്ടികളും മറ്റും ഏറ്റുമുട്ടൽ കൊലയിൽ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യൽ ​അന്വേഷണം ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

വ്യാജ ഏറ്റുമുട്ടലാണ്​ നടന്നതെന്നും സിങ്​ പിന്നീട്​ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഡൽഹി പൊലീസി​‍െൻറ പ്രത്യേക വിഭാഗത്തിലെ ഇൻസ്​പെക്​ടറായിരുന്നു ശർമ. 2008 സെപ്​റ്റംബർ 13നു​ രാജ്യത്തി​‍െൻറ തലസ്ഥാന നഗരിയിലെ സ്​ഫോടന പരമ്പരക്കു പിന്നാലെ ഒരാഴ്​ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ്​ ശർമ കൊല്ലപ്പെടുന്നത്​.

ഡൽഹി സ്​ഫോടനങ്ങളിൽ 30ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച്​ നിരവധി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. തുടർന്ന്​ ഡൽഹി ഹൈകോടതി നിർദേശപ്രകാരം ദേശീയ മനുഷ്യാവകാശ കമീഷൻ സംഭവത്തിൽ അന്വേഷണം നടത്തി ഡൽഹി പൊലീസിന്​ ക്ലീൻ ചിറ്റ്​ നൽകുകയാണുണ്ടായത്​.

Tags:    
News Summary - Batla House clash: Indian Mujahideen activist convicted by court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.