2023ലെ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മുഖ്യമന്ത്രി സ്​ഥാനാർഥി ബസവരാജ്​ ബൊമ്മൈ തന്നെയെന്ന്​ ബി.ജെ.പി

ലഖ്​നോ: കർണാടകയിൽ മുഖ്യമന്ത്രി ​ബസവരാജ്​ ബൊമ്മൈയെ മുൻനിർത്തി 2023ൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്​ ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ പൊതുയോഗത്തിൽ അറിയിച്ചതാണ്​ ഇക്കാര്യം. കർണാടകയിൽ വിവിധ പദ്ധതികളുടെ ഉദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

'മുഖ്യമന്ത്രിയായി ബസവ​രാജ്​ ബൊമ്മൈയെ ഉയർത്തിക്കാട്ടുകയാണെങ്കിൽ ബി.ജെ.പി അനായാസം ജയിച്ചുകയറുകയും മികച്ച ഭരണം കാഴ്ചവെക്കുകയും ചെയ്യും' -ഷാ പറഞ്ഞു. ബൊമ്മൈ ഭരണം കർണാടകയിൽ ബി.ജെ.പിയുടെ പ്രതിച്ഛായ വർധിപ്പിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയെ പ്രകീർത്തിക്കാനും ഷാ മറന്നില്ല. യെദിയൂരപ്പ കർണാടകയുടെ വികസനങ്ങൾക്ക്​ തുടക്കം കുറിച്ചുവെന്നും ബൊമ്മൈ അവ ഏറ്റെടുത്ത്​ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഷാ പറഞ്ഞു. ഒരു പുതിയ വ്യക്തിയെ അധികാരമേൽപ്പിക്കുകയെന്നത്​ യെദിയൂരപ്പയുടെ സ്വന്തം തീരുമാനമായിരുന്നു. ബൊമ്മൈ ആ ഉത്തരവാദിത്തം ഭംഗിയായി ഏറ്റെടുക്കുകയും

ഭരണം സുഗമമായി നടത്തുകയും ചെയ്യുന്നുണ്ടെന്നും അമിത്​ ഷാ പറഞ്ഞു. യെദിയൂരപ്പയുടെ രാജിയും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും വൻ പ്രതിസന്ധി ബി.ജെ.പിയിൽ സൃഷ്​ടിച്ചിരുന്നു. ഈ പ്രതിസന്ധികൾക്ക്​ അയവുവരുത്തുന്നതായിരുന്നു ബൊമ്മൈയുടെ സത്യപ്രതിജ്ഞ.

ബൊ​മ്മൈയെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി ബി.ജെ.പി ഉയർത്തിക്കാട്ടിയതോടെ പ്രതിപക്ഷമായ കോൺഗ്രസിലേക്കാണ്​ നിരീക്ഷകരുടെ കണ്ണുകൾ. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ തുടങ്ങിയവരാണ്​ കോൺഗ്രസിന്‍റെ കർണാടകയിലെ പ്രധാന മുഖങ്ങൾ.

Tags:    
News Summary - Basavaraj Bommai to be BJPs CM face for 2023 Karnataka elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.