ചെന്നൈ: ഒരു രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് സഹകരണ ബാങ്ക് പണയസ്വർണം ഉടമക്ക് മടക്കിനൽകിയില്ലെന്ന് പാരാതി. തമിഴ്‌നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റിവ് ബാങ്കിെൻറ പല്ലാവരം ബ്രാഞ്ചിനെതിരെയാണ് സി. കുമാര്‍ എന്നയാൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈടു നല്‍കിയ 138 ഗ്രാം സ്വർണ്ണമാണ് ബാങ്ക് തിരിച്ചു നൽകാതിരുന്നത്.
3.50 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് 1.23 ലക്ഷം രൂപക്ക് ഇയാള്‍ ബാങ്കില്‍ പണയപ്പെടുത്തിയത്. 2010 ഏപ്രിൽ ആറിനാണ് കുമാർ 17 പവൻ പണയപ്പെടുത്തി 1.23 ലക്ഷം രൂപ കടം വാങ്ങിയത്. ശേഷം ഇതു പുതുക്കി വായ്പ 1.65 ലക്ഷമാക്കിയിരുന്നു. 2011 മാർച്ച് 28 ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വർണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു.
എന്നാല്‍ വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ട് എന്ന് ചുണ്ടിക്കാട്ടി ഈടായി നല്‍കിയ സ്വർണം തിരിക നല്‍കാന്‍ ബാങ്ക് മടിക്കുകയായിരുന്നു. ബാങ്ക് കുടിശ്ശികയായി പറയുന്ന ഒരു രൂപ അടക്കാൻ തയാറായിട്ടും ബാങ്ക് അത് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. കേസില്‍ പരാതിക്കാരെൻറ വാദം കേട്ട കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അധികൃതരില്‍ നിന്നുള്ള നിര്‍ദേശം അറിയിക്കാന്‍ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.