2,650 കോ​ടി​യു​ടെ ബാ​ങ്ക്​ വാ​യ്​​പ വെ​ട്ടി​പ്പ്​: സൂം ​ഡെവ​ല​പേ​ഴ്​​സ് ക​മ്പ​നി ഡ​യ​റ​ക്​​ട​ർ അ​റ​സ്​​റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: 2,650 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​ വാ​യ്​​പ വെ​ട്ടി​പ്പി​ലെ ​ പ്ര​തി മും​ബൈ കേ​ന്ദ്ര​മാ​യ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ വി​ജ​യ്​ എം. ​ചൗ​ധ​രി​യെ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബാ​ങ്ക്​ വാ​യ്​​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. പ്രി​വ​ൻ​ഷ​ൻ ഒാ​ഫ്​ മ​ണി ലോ​ണ്ട​റി​ങ്​ ആ​ക്​​ട്​ (പി.​എം.​എ​ൽ.​എ) അ​നു​സ​രി​ച്ചാ​ണ്​ അ​റ​സ്​​റ്റ്.

സൂം ​െ​ഡ​വ​ല​പേ​ഴ്​​സ്​ ​​ൈപ്ര​വ​റ്റ്​ ലി​മി​റ്റ​ഡ്​ ക​മ്പ​നി​യു​ടെ പ്ര​മോ​ട്ട​ർ കൂ​ടി​യാ​യ ചൗ​ധ​രി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന്​ 25 ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ചാ​ണ്​ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. സി.​ബി.​െ​എ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​ർ പ്ര​കാ​ര​മാ​ണ്​ വി​ജ​യ്​ എം. ​ചൗ​ധ​രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ​ കേ​സെ​ടു​ത്ത​ത്. 2015 ജൂ​ലൈ​യി​ൽ യു.​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ 1,280 ഏ​ക്ക​ർ ഭൂ​മി, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. 

ചൗ​ധ​രി അ​യാ​ളു​ടെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും പേ​രി​ൽ 485ഒാ​ളം ക​മ്പ​നി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ ത​ട്ടി​പ്പി​ന്​ ക​ള​മൊ​രു​ക്കി​യ​ത്. രാ​ജ്യ​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വാ​യ്​​പ ത​ട്ടി​പ്പി​​​െൻറ ആ​സൂ​ത്ര​ക​ൻ ചൗ​ധ​രി​യാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന​കം 130 കോ​ടി​യു​ടെ ആ​സ്​​തി​ക​ൾ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 

Tags:    
News Summary - bank loan theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.