യു.പിയിൽ ഒമ്പതുമാ​സം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 12കാരൻ പൊലീസ് കസ്റ്റഡിയിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 12കാരൻ പൊലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാത്രിയിൽ ഗുലാരിഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അമ്മയോടൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെ ബന്ധുവായ 12കാരൻ തട്ടി​ക്കൊണ്ടുപോകുകയായിരുന്നു. രാത്രി രണ്ടുമണിയോടെയാണ് കുഞ്ഞിനെ 12കാരൻ തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിൽനിന്ന് 500 മീറ്റർ അകലെയുള്ള വയലിൽനിന്ന് ശനിയാഴ്ച രാവിലെയോടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. തുടർന്ന് ഉടൻതന്നെ കുഞ്ഞിനെ സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ബി.ആർ.ഡി മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ പരിശോധനയിൽ കുഞ്ഞ് ലൈംഗികാതിക്രമം നേരിട്ടതായി ഡോക്ടർമാർ കണ്ടെത്തി. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ വീട്ടുകാർ ​പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെയും പ്രദേശവാസികളെയും ചോദ്യം ചെയ്തതോടെ 12കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാ​ത്രി മുഴുവൻ കൗമാരക്കാരൻ മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ടതായും മദ്യപിച്ചതായും തുടർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.12കാരന്റെ മൊബൈൽ ഫോണിൽനിന്ന് 50 ഓളം അശ്ലീല വിഡിയോകളും 100ലധികം പോൺ സൈറ്റുകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

മൂന്നു ദിവസം മുമ്പാണ് 12കാരൻ ചണ്ഡീഗഡിൽനിന്ന് വീട്ടിലെത്തിയത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത 12കാര​ൻ തുടക്കത്തിൽ കുറ്റം സമ്മതി​ച്ചില്ലെന്നും പിന്നീട് കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിയുടെയും ഇരയുടെയും വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - UP infant raped by 12 year old relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.