രാജ്യവ്യാപകമായി പാചകവാതക കണക്ഷനുകൾ ക്രമീകരിക്കുന്നതിനുള്ള 90 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. പി.എൻ.ജി കണക്ഷനൊപ്പം എൽ.പി.ജി കണക്ഷൻ ഉള്ളവർ കണക്ഷൻ സറണ്ടർ ചെയ്യാൻ പരാജയപ്പെട്ടാൽ നാളെ രാവിലെ മുതൽ ഗ്യാസ് വിതരണം തടസപ്പെടുകയും കണക്ഷൻ റദ്ദാക്കപ്പെടുകയും ചെയ്യും. രാജ്യത്തിന്റെ ഊർജ ഇറക്കുമതി ഭാരം കുറക്കുന്നതിനായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങളുടെ ഭാഗമാണിത്.
നിങ്ങൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:
നിങ്ങളുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ലഭ്യമാണോ എന്ന് പരിശോധിക്കുക.
രേഖകൾ സമർപ്പിക്കുക: സർക്കാർ അംഗീകൃത വിലാസം തെളിയിക്കുന്ന രേഖകളും തിരിച്ചറിയൽ രേഖകളും നിങ്ങളുടെ വിതരണക്കാരന് അടിയന്തരമായി സമർപ്പിക്കുക. കുടിയേറ്റ തൊഴിലാളികൾ സ്വന്തം നിലക്കുള്ള സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് ഉറപ്പുവരുത്തുക.
പി.എൻ.ജി അപേക്ഷ നൽകുക: പൈപ്പ്‌ലൈൻ സൗകര്യം നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ, പി.എൻ.ജി സബ്‌സ്‌ക്രിപ്‌ഷനായി ഓൺലൈനായോ വിതരണക്കാരുടെ പോർട്ടൽ വഴിയോ അപേക്ഷിക്കുക. സാങ്കേതികമായി പി.എൻ.ജി കണക്ഷൻ സാധ്യമല്ലാത്ത സാഹചര്യമാണെങ്കിൽ, ഗ്യാസ് കമ്പനിയിൽ നിന്ന് 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' നേടിയിരിക്കണം.
ഡെലിവറി കോഡ് സംവിധാനം: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) സംവിധാനപ്രകാരം കണക്ഷൻ പരിശോധിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
എൽ.പി.ജി കണക്ഷൻ സാധുവാകുന്നത് എപ്പോൾ?
പി.എൻ.ജി നെറ്റ്‌വർക്ക് ഉള്ള മേഖലകളിൽ, നിങ്ങളുടെ കണക്ഷൻ സാങ്കേതികമായി സാധ്യമല്ല എന്ന് സിറ്റി ഗ്യാസ് അധികൃതർ ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ നിലവിലെ എൽ.പി.ജി സിലിണ്ടർ വിതരണം തുടരുകയുള്ളൂ.
നേരത്തെയുള്ള അറിയിപ്പുകൾ ലഭിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തവർക്ക് ഇന്ന് രാത്രിയോടെ ബുക്കിങ് പോർട്ടലുകൾ തടസപ്പെടും. നിങ്ങളുടെ ഗ്യാസ് കണക്ഷൻ റദ്ദാക്കപ്പെടാതിരിക്കാൻ അടിയന്തരമായി രജിസ്ട്രേഷൻ പോർട്ടലുകൾ പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.