റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ബാങ്ക്​ മാനേജർ അറസ്​റ്റിൽ

മഥുര: റഷ്യൻ യുവതിയെ ലൈംഗിമായി പീഡിപ്പിച്ച കേസിൽ ദേശസാൽകൃത ബാങ്കി​​​​െൻറ മാനേജർ അറസ്​റ്റിൽ. യൂകോ ബാങ്ക്​ വൃന്ദാവൻ ബ്രാഞ്ച്​ മാനേജർ മഹേന്ദ്ര പ്രസാദ്​ സിങ്ങാണ് വെള്ളിയാഴ്​ച അറസ്​റ്റിലായത്​. 

20കാരിയായ റഷ്യൻ യുവതിയെ ​സെപ്​റ്റംബറിലാണ്​  മാനേജർ പീഡിപ്പിച്ചത്​. യുവതിയുമായി ഇയാൾ 2016 നവംബർ മുതൽ ഫേസ്​ ബുക്കിലൂടെ ​ സൗഹൃദം സ്​ഥാപിച്ചിരുന്നു. ഫേസ്​ ബുക്ക്​ ചാറ്റിലൂടെ ആവശ്യപ്പെട്ടപ്രകാരമാണ്​ യുവതി സെപ്​റ്റംബർ 17ന്​ ഇന്ത്യയിലെത്തിയത്​. 

വൃന്ദാവനിൽ താമസിച്ചിരുന്ന യുവതിയെ സെപ്​റ്റംബർ 22ന്​ മാനേജർ വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൂടുതൽ ക്രൂരമായ അനന്തരഫലം നേരിടേണ്ടി വരുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. ഭയന്ന്​ പുറത്തു പറയാതിരുന്ന യുവതിയെ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ്​ പരാതി. 

പിന്നീട്​ വൃന്ദാവനിൽ മറ്റൊരു റഷ്യക്കാരിയോടാണ്​ ഇവർ ഇക്കാര്യം പറഞ്ഞത്​. അവരുടെ നിർദേശ പ്രകാരം പരാതി നൽകുകയായിരുന്നു. യുവതിയെ ​​ൈവദ്യ പരിശോധനക്ക്​ വിധേയമാക്കി. 

 

Tags:    
News Summary - Bank Branch Manager Arrested for Raping Russian Woman in Vrindavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.