ബംഗളൂരു: കലബുറഗിയിലെ ഗുൽബർഗ സർവകലാശാലയിൽ ലൈംഗികപീഡന ആരോപണത്തെ തുടർന്ന് രണ്ടു പ്രഫസർമാർക്ക് സസ്പെൻഷൻ. ഗവേഷകയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇംഗ്ലീഷ് വിഭാഗം തലവനായ രമേശ് റാത്തോറിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന റാത്തോറിെൻറ പരാതിയിലാണ് മറ്റൊരു പ്രഫസറായ വി.ബി. ബദിഗറിന് സസ്പെൻഷൻ. സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നാണ് നടപടി.
പിഎച്ച്.ഡി വിദ്യാർഥിനി തനിക്ക് പ്രഫസറിൽനിന്ന് നേരിട്ട പീഡനം സംബന്ധിച്ച് പരാതിപ്പെെട്ടങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ടതോടെ യുവതിയുടെ പരാതി അന്വേഷിക്കാൻ ഡിവൈ.എസ്.പിയെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, പ്രഫ. ബദിഗറിെൻറ പ്രേരണകൊണ്ടാണ് തനിക്കെതിരെ ഗവേഷക കേസ് കൊടുത്തതെന്ന് പ്രഫ. രമേശ് റാത്തോർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.