ന്യൂഡൽഹി: ബംഗാളി സീരിയൽ നടിയെ അശോക്നഗറിെല മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23കാരിയായ സീരിയൽ നടി മൗമിത സാഹയയാണ് മരിച്ചത്. തെക്കൻ കൊൽക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബേന്ദലിൽ വാടകമുറിയിലാണ് മൗമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നടി തനിച്ചായിരുന്നു താമസം. മൊബൈൽ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് രക്ഷിതാക്കൾ മുറിയുെട ഉടമസ്ഥനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഉടമ മുറിയിലെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൗമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോലിയിൽ വിജയം വരിക്കാനാകാത്തതിൽ നടി മാനസിക സമ്മർദവും വിഷാദവും അനുഭവിച്ചിരുന്നതായി കത്തിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് കമീഷണർ നിംബാൽക്കർ സന്തോഷ് ഉത്തം റാവു പറഞ്ഞു.
ആത്മഹത്യയാണെന്നും മരണത്തിൽ സംശയമോ പരാതിെയാ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.