Posted On
date_range Updated On
date_range ബ്ലൂവെയില്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് മേനക ഗാന്ധി
ന്യൂഡൽഹി: ആത്മഹത്യ ഗെയിമായ ബ്ലൂവെയില്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലൂവെയില്‍ കളിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഗെയിമിനെക്കുറിച്ച് വലിയ ആശങ്കയാണ് രക്ഷിതാക്കളിൽ പടർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗെയിം നിരോധിക്കണമെന്ന് മനേക ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
വിഷയവുമായി ബന്ധപ്പെട്ട് മനേക ഗാന്ധി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും സമീപിച്ചു. ലോകത്ത് ഇതുവരെ ബ്ലൂവെയില്‍ കളിച്ച് നൂറിലധികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. കുട്ടികള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിക്കുന്നുണ്ടോ എന്ന കാര്യം രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും മേനക ഗാന്ധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.