ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതിയുടെ തെറ്റായ വിധിക്കെതിരെ പുനഃപരിശോധന ഹ രജിയുമായി മുന്നോട്ടുപോകണമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിലെ ഭൂരി ഭാഗം അംഗങ്ങളും ആവശ്യപ്പെട്ടപ്പോൾ ബോർഡ് വക്താവുകൂടിയായ അംഗം കമാൽ ഫാറൂഖി പിറകോട്ടടിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. അതേസമയം, യോഗത്തിൽ അംഗങ്ങൾക്കു മുമ്പാകെ തങ്ങൾ തീരുമാനമൊന്നും എടുത്തിട്ടിെല്ലന്ന് വ്യക്തമാക്കിയ ജംഇയ്യതുൽ ഉലമാെയ ഹിന്ദ് നേതാവ് അർശദ് മദനി ഇൗ വിവരം പുറത്തുവന്നതോടെ തങ്ങളും പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്ന് നിലപാട് മാറ്റി അടിയന്തരമായി വാർത്തക്കുറിപ്പിറക്കി.
നേരേത്ത ബാബരി ഭൂമി കേസിൽ സുപ്രീംകോടതിയിൽ കക്ഷിയായിരുന്ന ജംഇയ്യതുൽ ഉലമായെ ഹിന്ദ് കക്ഷിചേരാൻ തീരുമാനിച്ചതോടെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോർഡ് പിന്മാറിയാലും ബാബരി ഭൂമി കേസിലെ നിയമയുദ്ധം തുടരുമെന്ന് ഉറപ്പായി. കമാൽ ഫാറൂഖി എതിർക്കുകയും അർശദ് മദനി തീരുമാനിച്ചിെല്ലന്ന് പറയുകയും ചെയ്ത സാഹചര്യത്തിലാണ് നാലംഗ സമിതിക്ക് അന്തിമ തീരുമാനം വിടാൻ ബോർഡ് തീരുമാനിച്ചത്.
ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാക്കളായ മഹ്മൂദ് മദനിയും അർശദ് മദനിയും യോഗത്തിനു വന്നിരുെന്നങ്കിലും അർശദ് മദനിയാണ് സംസാരിച്ചത്. തുടർന്ന് ബോർഡിൽ ഭിന്നതയെന്ന് ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിരുന്നു. നാലംഗ സമിതി അന്തിമ തീരുമാനമെടുത്ത് ബോർഡ് വാർത്തസമ്മേളനം പ്രഖ്യാപിച്ചതോടെ നിലപാട് എടുക്കാത്തവരെന്ന ആക്ഷേപം ജംഇയ്യത്തിനും അർശദ് മദനിക്കുംനേരെ ഉയർന്നു. അതേ തുടർന്നാണ് തങ്ങൾ സ്വന്തംനിലക്ക് പുനഃപരിേശാധന ഹരജി സമർപ്പിക്കുമെന്ന് വാർത്തക്കുറിപ്പിറക്കിയത്.
അതേസമയം, അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കരുതെന്നും നിയമയുദ്ധവുമായി മുന്നോട്ടുപോകണമെന്നും അസദുദ്ദീൻ ഉവൈസിയെപ്പോലുള്ളവർ അതിശക്തമായി യോഗത്തിൽ ആവശ്യപ്പെട്ടു. അഹ്ലെ ഹദീസ് േനതാവ് അസ്ഗർ ഇമാം മഹ്ദി സലഫിയെ കൂടാതെ സുപ്രീംകോടതിയിൽ ബാബരി ഭൂമി കേസ് നടത്തിയ അഭിഭാഷകർ അഡ്വ. െഎജാസ് മഖ്ബൂലിെൻറ നേതൃത്വത്തിൽ യോഗത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.