ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ പുനഃപരിേശാധന ഹരജി സമർപ്പിക്കുന്നതിൽനിന്ന് മുസ്ലി ം കക്ഷികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉത്തർപ്രേദശിലെ ബി.ജെ.പി സ ർക്കാർ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനായി ചേർന്ന മുസ്ലിം വ്യക്തിനിയമ ബോർഡ് യോഗം തടയാനും ശ്രമം നടത്തി.
ഞായറാഴ്ച യോഗം നടത്താൻ തീരുമാനിച്ച ലഖ്നോവിലെ നദ്വത്തുൽ ഉലമയിൽ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ശനിയാഴ്ച രാത്രിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. പ്രദേശത്ത് നിരോധനാജ്ഞയുണ്ടെന്നുകരുതി കാമ്പസിനകത്തെ മുറിയിൽ യോഗം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് ചോദിച്ചപ്പോഴാണ് നദ്വത്തുൽ ഉലമക്ക് അകത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്ന് പൊലീസ് വ്യക്തമാക്കിയത്.
അങ്ങനെയെങ്കിൽ തങ്ങൾ സ്ഥലം മാറ്റുമെന്നും ഏതായാലും യോഗവുമായി മുന്നോട്ടുപോകുമെന്നും ബാബരി ഭൂമി കേസിലെ അഭിഭാഷകൻകൂടിയായിരുന്ന അഡ്വ. സഫരിയാബ് ജീലാനി പൊലീസിനോട് പറഞ്ഞു.തുടർന്ന് ലഖ്നോവിലെ മുംതാസ് കോളജിൽ യോഗം ചേർന്ന മുസ്ലിം നേതാക്കൾ ബാബരി ഭൂമി കേസിൽ പുനഃപരിശോധന ഹരജി സമർപ്പിക്കാനും പകരം ഭൂമി വാഗ്ദാനം തള്ളാനും തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.