ന്യൂഡൽഹി: അഞ്ച് ഏക്കർ സ്വീകരിക്കുന്നതോടെ വിധിയുടെ ഒരു ഭാഗമെങ്കിലും മുസ്ലിംകൾ സ്വീ കരിച്ചുവെന്ന സന്ദേശമാണ് രാജ്യത്തിന് ലഭിക്കുകയെന്നും അത് ചെയ്യരുതെന്നും കേരളത ്തിൽനിന്നുള്ള അംഗവും മുസ്ലിംലീഗ് നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീർ അഖിലേന്ത്യ മുസ് ലിം വ്യക്തി നിയമ ബോർഡ് യോഗത്തിൽ പറഞ്ഞു. കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്നത് പരിഗണിക്കേണ്ട കാര്യമെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധിയുടെ സന്ദിഗ്ധ ഘട്ടത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കേണ്ട ബാധ്യത വ്യക്തി നിയമ ബോർഡിനുണ്ട്. നീതി ലഭിക്കുമെന്ന പ്രതീക്ഷ തെറ്റിച്ച വിധിയാണിത്. മാത്രമല്ല, അഞ്ചേക്കർ ഭൂമി കൊച്ചാക്കാനാണ്. ബാബരി മസ്ജിദിനകത്ത് 1949ൽ വിഗ്രഹം സ്ഥാപിച്ചതും 1992ൽ അത് െപാളിച്ചതും കുറ്റകൃത്യമാണെന്നു പറഞ്ഞ കോടതി, അത് ചെയ്ത ക്രിമിനലുകൾക്കാണ് ഭൂമി വിട്ടുകൊടുത്തതെന്നത് രാജ്യത്തെ ജനങ്ങളെ അറിയിേക്കണ്ടതുണ്ട്.
നിയമപോരാട്ടത്തെ ഇവിടംവരെയെത്തിച്ച് ഇനി മുന്നോട്ടുകൊണ്ടുപോകാതിരുന്നാൽ ബോർഡ് ഉത്തരം പറേയണ്ടിവരും. വിധി വന്നശേഷം അടിയന്തരാവസ്ഥ പോലെ ഒരു സാഹചര്യം വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഭിന്നാഭിപ്രായം പറയുന്നവരെ കേസിൽ കുടുക്കുകയാണെന്നും ബഷീർ പറഞ്ഞു. പുനഃപരിശോധന ഹരജി സമർപ്പിച്ചില്ലെങ്കിൽ സുപ്രീംകോടതി വിധിയിൽ രാജ്യത്തെ മുസ്ലിംകൾ സംതൃപ്തരാണെന്ന തെറ്റായ പ്രചാരണം സർക്കാർ നടത്തുമെന്ന് എസ്.ക്യൂ.ആർ ഇല്യാസ് യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.