ബാബരി കേസ്: വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിഗണിച്ചില്ല

ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായും പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. 

Full View


2020-09-30 14:08 IST

ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക്​​ പിന്നാലെ പ്രതികരണവുമായി മുസ്​ലിം ലീഗ്​. അന്വേഷണ ഏജൻസിതന്നെ അപ്പീൽ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും മുസ്​ലിംലീഗ്​ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ്​ തങ്ങൾ പ്രതികരിച്ചു.

2020-09-30 13:40 IST

ബാബരി കേസിൽ ഹിന്ദു സന്യാസിമാരെയും വി.എച്ച്.പി-ബി.ജെ.പി നേതാക്കളെയും അപമാനിക്കുക ലക്ഷ്യമിട്ട് പ്രതിചേർക്കുകയായിരുന്നെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഇത്. ഉത്തരവാദികൾ രാജ്യത്തോട് മാപ്പ് പറയണമെന്നും യോഗി പറഞ്ഞു. 

2020-09-30 13:28 IST

കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി എൽ.കെ. അദ്വാനി. രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും ബി.ജെ.പിയുടെയും വിശ്വാസവും പ്രതിബദ്ധതയും തെളിയിക്കുന്നതാണ് വിധി. 

2020-09-30 13:23 IST

വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വൈകിയാലും സത്യം ജയിക്കുക തന്നെ ചെയ്യുമെന്നുള്ളതിന് തെളിവാണ് വിധിയെന്നും രാജ്നാഥ് സിങ് പറഞ്ഞു. 

2020-09-30 13:18 IST

തെളിവുകൾ ഹാജാരക്കുന്നതിലെ നടപടിക്രമം സി.ബി.ഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദത്തോടും കോടതി യോജിച്ചു.

2020-09-30 13:17 IST

സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചില്ല

2020-09-30 13:10 IST

സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചില്ല

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.