ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് വർഷമായി ബാബരി ഭൂമി കേസ് കോടതിക്ക് പുറത്ത് തീർക്കാൻ പി ൻവാതിൽ ശ്രമം നടത്തിയ സംഘ്പരിവാർ സുപ്രീംകോടതി മധ്യസ്ഥതക്ക് ഇറങ്ങിയപ്പോൾ എതി ർപ്പുമായി രംഗത്തുവന്നു. ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറും കേസിൽ കക്ഷിയായ രാം ലല്ല യുടെ അഭിഭാഷകൻ വൈദ്യനാഥനുമാണ് ഇനി മാധ്യസ്ഥ്യം വേണ്ട എന്ന നിലപാട് കൈകൊണ്ടത്. ഒ ത്തുതീർപ്പിന് തങ്ങൾ തയാറാകുേമ്പാൾ അത് തട്ടിക്കളയുന്നത് മുസ്ലിം വിഭാഗമാണെന് ന സംഘ്പരിവാറിെൻറ പ്രചാരണമാണ് സുപ്രീംകോടതിയിലെ വാദത്തിൽ പൊളിഞ്ഞത്.
അതേസമ യം, തുടക്കം മുതൽ സുന്നി വഖഫ് ബോർഡിനെതിരെ കേസിൽ കക്ഷിയായ സംഘ്പരിവാർ നിയന്ത്രണ ത്തിലല്ലാത്ത നിർമോഹി അഖാഡ സുപ്രീംകോടതിയുടെ മധ്യസ്ഥതയെ പിന്തുണക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളായ സുബ്രമണ്യൻ സ്വാമിയും ആർ.എസ്.എസ് പിന്തുണയുള്ള ശ്രീ ശ്രീ രവി ശങ്കർ എന്നിവരാണ് ഇതിനുമുമ്പ് ബാബരി ഭൂമി കേസ് പിൻവാതിലിലൂടെ മാധ്യസ്ഥ്യത്തിന് ശ്രമം നടത്തിയത്.
മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറിെൻറ ബെഞ്ച് മുമ്പാകെ ബാബരി ഭൂമി കേസ് വന്നപ്പോൾ കേസിൽ കക്ഷിപോലുമല്ലാത്ത സുബ്രമണ്യൻ സ്വാമി ഇടപെട്ട് മധ്യസ്ഥത്തിന് അനുവദിക്കണമെന്നും അതുവരെ കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു. അത് ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, കോടതി തുടർന്ന് കേസ് പരിഗണിച്ചേപ്പാൾ കേസിൽ കക്ഷിയല്ലാതെയാണ് സ്വാമി കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ ബോധിപ്പിച്ചു.
തുടർന്ന്, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സ്വാമിയോട് രോഷം പ്രകടിപ്പിച്ച് ആ നിർദേശം പിൻവലിക്കുകയാണെന്ന് അറിയിച്ചു. അതിനുശേഷമാണ് രവി ശങ്കർ കേസിൽ കക്ഷിയല്ലാത്ത ഉത്തർപ്രദേശിലെ ഒരു മുസ്ലിം പണ്ഡിതനെക്കണ്ട് പിൻവാതിലിലൂടെ ഒത്തുതീർപ്പിനുള്ള സംഘ്പരിവാറിെൻറ അവസാന ശ്രമം നടത്തിയത്. സംഘ്പരിവാറിെൻറ നീക്കമെന്ന നിലയിൽ സുന്നി വഖഫ് ബോർഡ് അത് തള്ളി.
എന്നാൽ, ചൊവ്വാഴ്ച തർക്കം മധ്യസ്ഥതയിലൂടെ ചർച്ച ചെയ്ത് പരിഹരിക്കുകയല്ലേ നല്ലെതന്നും അതിന് സുപ്രീംകോടതി മേൽനോട്ടം വഹിക്കാമെന്നും സുപ്രീംകോടതി ചോദിച്ചേതാടെ സംഘ്പരിവാറിെൻറ അഭിഭാഷകർ കളം മാറ്റി. തങ്ങളിനി ഒത്തുതീർപ്പിനില്ലെന്ന് അവർ തീർത്തു പറഞ്ഞു. ഇത് ഒരു സ്വകാര്യ ഭൂമി തർക്കം എന്ന നിലയിലല്ല തങ്ങൾ പരിഗണിക്കുന്നതെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയിൽ കൂടിയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എസ്.എ. ബോബ്ഡെയും ഒരുപോലെ ആവർത്തിച്ചു.
മധ്യസ്ഥതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോടു പോലും പറയരുതെന്നും അത് രഹസ്യ സ്വാഭാവത്തിലായിരിക്കുമെന്നും സുപ്രീംകോടതി തുടർന്നു. മാധ്യസ്ഥ്യശ്രമങ്ങൾ നേരത്തെ നടന്നതാണെങ്കിലും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള മധ്യസ്ഥത എന്ന നിലയിൽ തങ്ങൾ സന്നദ്ധരാണെന്ന് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി. ബാബരി ഭൂമി കേസിൽ മുസ്ലിം വിഭാഗം ഒത്തുതീർപ്പിന് സന്നദ്ധമല്ലെന്ന് സംഘ്പരിവാർ നടത്തിയ പ്രചാരണത്തിന് നേരെ വിരുദ്ധമായ നിലപാടായിരുന്നു അത്.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള മധ്യസ്ഥത സുതാര്യവും നിഷ്പക്ഷവുമായിരിക്കുമെന്ന് ബോധ്യമുള്ളത് കൊണ്ടാണ് മുസ്ലിം വിഭാഗം സമ്മതിച്ചതെന്ന് വിചാരണക്ക് വന്നിരുന്ന ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി നേതാവും വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡൻറുമായ എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.