ന്യൂഡൽഹി: ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമി തങ്ങളുേടതാണെന്ന് തെളിയിക്കുന്ന രേഖക ൾ സമർപ്പിക്കാൻ നിർമോഹി അഖാഡയോട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട ്ടു. ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിെൻറ രണ്ടാം ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെ ാഗോയി അധ്യക്ഷനായ ബെഞ്ച് ഇൗ ആവശ്യമുന്നയിച്ചത്.
കൈവശാവകാശത്തെക്കുറിച്ച വാദ മാണിപ്പോൾ നടക്കുന്നതെന്നും അത് സ്ഥാപിക്കേണ്ട ബാധ്യത നിർമോഹി അഖാഡക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അഭിഭാഷകൻ സുശീൽ ജെയിനിനോട് പറഞ്ഞു. കൈവശാവകാ ശം തെളിയിക്കുന്ന റവന്യൂ േരഖകൾ ഉണ്ടെങ്കിൽ അത് അഖാഡക്ക് അനുകൂലമായ മികച്ച തെളിവായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
രേഖകളെന്താണുള്ളതെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചപ്പോൾ നിർമോഹി അഖാഡയുടെ ആസ്ഥാനത്ത് 1982ൽ കവർച്ച നടന്നിരുന്നുവെന്നായിരുന്നു അഭിഭാഷകെൻറ മറുപടി. രേഖാമൂലമുള്ള തെളിവുകൾ വെച്ചാണ് അടുത്ത രണ്ടുമണിക്കൂർ വേണ്ടതെന്നും അല്ലെങ്കിൽ അടുത്ത കേസിലേക്ക് കടക്കുമെന്നും അഖാഡയുടെ അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. തുടർന്ന് ഉച്ചക്കുശേഷം കൈവശമുള്ള തെളിവുകൾ സമർഥിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുവെങ്കിലും അഭിഭാഷകന് കഴിഞ്ഞില്ല.
സർക്കാറിെൻറ ൈകവശമുള്ള ഭൂമിക്ക് എങ്ങനെയാണ് റവന്യൂ രേഖകളുണ്ടാകുക എന്ന് അഭിഭാഷകൻ തിരിച്ചുചോദിച്ചു. ഇൗ ഭൂമിക്ക് നികുതി അടക്കേണ്ടി വന്നിട്ടുണ്ടാകുമെന്നും ആരായിരുന്നു നികുതി അടച്ചിരുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. അത് തങ്ങൾ കീഴ്കോടതിയിൽ കാണിച്ചിരുന്നു എന്നായി െജയിൻ. ആ കാണിച്ചത് ഒൗദ്യോഗികമായി ഒത്തുനോക്കി നിയമസാധുത തെളിയിച്ചിരുന്നോ എന്നാണ് ചോദിക്കുന്നതെന്ന് ജസ്റ്റിസ് അബ്ദുൽ നസീറും ഇടപെട്ടു. താൻ സുപ്രീംകോടതിയിലെ കേസിനെന്ന പോലെയാണ് തയാറായി വന്നിട്ടുള്ളതെന്നും കീഴ്കോടതിയിലെ ആദ്യ അപ്പീലിന് വരുന്നേപാലെയല്ല എന്നും ജെയിൻ ഇതിന് മറുപടി നൽകി.
തുടർന്ന് കേസിൽ കീഴ്കോടതി കക്ഷി ചേർത്ത രാമവിഗ്രഹത്തിന് വേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പരാശരൻ വാദം തുടങ്ങി. യേശുവിനെയും പ്രവാചകനെയും പോലെ ലോകത്ത് ഏതെങ്കിലും മതവിഭാഗത്തിലെ ആത്മീയാചാര്യന്മാരുടെ ജന്മസ്ഥലവുമായി ബന്ധെപ്പട്ട് കോടതി കേസ് നടന്നിട്ടുണ്ടോ എന്ന് പരാശരനോടും സുപ്രീംകോടതി ആരാഞ്ഞു. ബാബരി മസ്ജിദിനുള്ളിൽ 1949ൽ രാമ വിഗ്രഹം കൊണ്ടുവന്നിട്ടത് തെറ്റാണെന്നും ആ തെറ്റ് തുടരുന്നുവെന്നുമാണ് സുന്നി വഖഫ് ബോർഡിെൻറ വാദമെന്ന് പരാശരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, പള്ളിയെന്ന പരിഗണനയിൽ കാണുേമ്പാൾ മാത്രമാണ് അത് തെറ്റാവുന്നതെന്നും േക്ഷത്രമാണെങ്കിൽ അവിടെ വിഗ്രഹം കൊണ്ടുവന്നിടുന്നതിൽ തെറ്റില്ലെന്നും പരാശരൻ വാദിച്ചു. വ്യാഴാഴ്ചയും തുടരുന്ന പരാശരെൻറ വാദത്തിന് ശേഷമാണ് സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകൻ രാജീവ് ധവാൻ വാദം തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.