Posted On
date_range Updated On
date_range ബാബരി കേസ്: അഖിലേന്ത്യ വ്യക്തിനിയമ ബോർഡ് ഹൈകോടതിയിലേക്ക്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീല്‍ നല്‍കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. സി.ബി.ഐ വിധിയിൽ അപ്പീലിന് പോയാലും ഇല്ലെങ്കിലും ബോർഡ് ൈഹകോടതിയെ സമീപിക്കാൻ ശനിയാഴ്ച നടന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായി യോഗത്തിന് ശേഷം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
നിരാശജനകമായ വിധിയാണുണ്ടായത്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച നീക്കത്തിെനതിരെ മത സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടെയും സമിതി രൂപവത്കരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിധിയിൽ സംതൃപ്തരല്ലെന്നും ഹൈകോടതിയെ സമീപിക്കുമെന്നും ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫർയാബ് ജീലാനി നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.