Posted On
date_range Updated On
date_range നിർമ്മാണം പൂർത്തിയായില്ലെങ്കിലും രാമക്ഷേത്രം 2023 ഡിസംബറിന് മുമ്പ് തുറക്കും
ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിന് മുമ്പ് വിശ്വാസികൾക്കായി തുറന്ന് കൊടുക്കുമെന്ന് രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. 2025ന് മുമ്പായി രാമക്ഷേത്രത്തിന്‍റെ പണി പൂർത്തിയാക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നിർമാണം പുരോഗമിക്കുന്നവേളയിൽ തന്നെ ക്ഷേത്രം തുറക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. സ്റ്റീൽ ഉപയോഗിക്കാതെ പൂർണമായും കല്ല് ഉപയോഗിച്ചാവും രാമക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കുകയെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചിരുന്നു.
2024ലാണ് രാജ്യത്ത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി തന്നെ രാമക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.