നീതി ലഭിച്ചില്ല; പുനഃപരിശോധന ഹരജി പരിഗണിക്കും -സുന്നി വഖഫ് ബോർഡ്

ന്യൂഡൽഹി: ബാബരി ഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽനിന്നും നീതി ലഭിച്ചില്ലെന്നും എന്നാൽ, വിധി മാനിക്കുന്നുവെന ്നും വഖഫ് ബോർഡിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സഫരിയാബ് ജിലാനി വ്യക്തമാക്കി. പുനഃപരിശോധന ഹരജി നൽകുന്നത് ബ ോർഡ് എക്സിക്യൂട്ടിവ് ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് ക രുതുന്നില്ല. ഒരേ തെളിവ് മസ്ജിദിന് എതിരും ക്ഷേത്രത്തിന് അനുകൂലവുമായിട്ടാണ് കോടതി കണ്ടത്. തർക്കഭൂമിയിൽ ഹിന്ദു ആരാധനകൾ നടത്തി എന്നു കണ്ടെത്താൻ കോടതി ആശ്രയിച്ച രേഖകളിൽ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. നമസ്‌കാരം നടന്നതടക്കമുള്ള നടുമുറ്റവും മറുപക്ഷത്തിന് നൽകിയതിനെ നീതി എന്നു വിളിക്കാൻ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളിൽ തന്നെ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാബറിന്‍റെ മേൽ ഞങ്ങൾക്ക് ഒരു അവകാശവാദവുമില്ല. ബാബറിനോട് എന്തെങ്കിലും വിരോധമുണ്ടെന്ന്​ കരുതി മസ്​ജിദിനോട്​ അത്​ വേണ്ടതില്ല. മസ്ജിദ് ഒരിക്കല്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ പിന്നെ അത് അല്ലാഹുവിേൻറതാണ്. രാമ​​െൻറ പേരിൽ പള്ളിയെടുത്താലും അത്​ അല്ലാഹുവി​ന്‍റേതാകും. മസ്ജിദേ ജന്മസ്ഥാൻ എന്ന്​ ഇൗ പള്ളിക്കും പറഞ്ഞിരുന്നു. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയുന്നതല്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. എന്നാൽ, കോടതിയുടെ വിധി അംഗീകരിക്കുകയാണ് ​-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ayodhya Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.