അയോധ്യ: പൂജാരിക്കും​ 16 ​​പൊലീസുകാർക്കും കോവിഡ്​; ചടങ്ങുകളെ ബാധിക്കുമെന്ന്​ ആശങ്ക

യോധ്യയിൽ പൂജാരിക്കും 16 പൊലീസുകാർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ഒാഗസ്​റ്റ്​ അഞ്ചിന്​ ഭൂമി പൂജ നടക്കാനിരിക്കെയാണ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ പ​െങ്കടുക്കുന്നുണ്ട്​. രോഗബാധ പൂജ ചടങ്ങുക​ളെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്​.

എന്നാൽ രാമക്ഷേത്ര നിർമാണത്തിനുള്ള പൂജകൾക്ക്​ നേതൃത്വം നൽകുന്നത് വരാണസിയിൽ നിന്നുള്ള 11 അംഗ പൂജാരികളാണെന്നും കോവിഡ്​ ബാധിച്ച പ്രദീപ്​ ദാസ് ഇതിൽ അംഗമല്ലെന്നും രോഗബാധ ചടങ്ങുകളെ ബാധിക്കി​െല്ലന്നും രാമജന്മ ഭൂമി ട്രസ്​റ്റ്​ അധികൃതർ പറഞ്ഞു.

‘കോവിഡ്​ ബാധയിൽ ആശങ്കപ്പെടാനില്ല. അമ്പലത്തിൽ ദിവസ പുജക്ക്​ നേതൃത്വം നൽകുന്ന പുജാരികളിലൊരാൾക്കാണ്​ രോഗം ബാധിച്ചത്​. ക്ഷേത്രവും പരിസരവും ദിവസവും അണുവിമുക്​തമാക്കുന്നുണ്ട്​’-ട്രസ്​റ്റ്​ ചെയർമാൻ കമൽ നാരായൺ ദാസ്​ പറഞ്ഞു.

ഭൂമി പൂജ ചടങ്ങുകൾക്കായി 200 വിശിഷ്​ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്​. രാജ്യത്തെ മുഖ്യമന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. അയോധ്യയിലെ സുരക്ഷ ജോലിയിലുണ്ടായിരുന്ന പൊലീസുകാർക്കാണ്​ പൂജാരിയെക്കൂടാതെ കോവിഡ്​ ബാധിച്ചത്.   

Tags:    
News Summary - Ayodhya priest, policemen test Covid-19 +ve ahead of Ram temple event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.