ഇന്റൽ ഇന്ത്യ മുൻ മേധാവി അവ്താർ സൈനി ​​സൈക്കിളിൽ സഞ്ചരിക്കവെ കാറിടിച്ച് മരിച്ചു

മുംബൈ: പെന്റിയം പ്രൊസസറിന്റെ രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകിയ ഇന്റൽ ഇന്ത്യ മുൻ മേധാവി അവ്താർ സൈനി(68) അപകടത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ 5.30ന് നവി മുംബൈയിലെ പാം ബീച്ച് റോഡിൽ വെച്ച് സൈനി സഞ്ചരിച്ചിരുന്ന സൈക്കിളിൽ അമിത വേഗത്തിലെത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സൈക്കിളിന്റെ ഫ്രെയിം കാറിനടിയിൽ കുടുങ്ങി സൈനിയെ കുറച്ചുദൂരം വലിച്ചിഴച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, ഗുരുതരമായി പരിക്കേറ്റ സൈനിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഇയാൾ അപകടമുണ്ടായ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റ് സൈക്കിൾ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. സൈനിയുടെ മകനും മകളും യു.എസിലാണ്.അടുത്ത മാസം ഇവരെ സന്ദർശിക്കാനിരിക്കുകയായിരുന്നു. മൂന്നുവർഷം മുമ്പ് ഭാര്യ മരിച്ചതിനു ശേഷം ചെമ്പൂരിലെ വീട്ടിൽ ഒറ്റക്കായിരുന്നു സൈനിയുടെ താമസം.

1982 മുതൽ 2004 വരെ ഇന്റൽ ഇന്ത്യ വൈസ് പ്രസിഡന്റായിരുന്നു മിസ്റ്റർ സൈനി. ഇന്റൽ 386, ഇന്റൽ 486, ജനപ്രിയ പെന്റിയം ഉൾപ്പെടെ നിരവധി പ്രോസസറുകൾ രൂപകൽപ്പന ചെയ്യാൻ അദ്ദേഹം സഹായിച്ചു.

Tags:    
News Summary - Avtar Saini Killed In Mumbai Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.