ബാബരി വിധി: മതസൗഹാർദം തകർക്കുന്ന പ്രസ്​താവന അരുത്​ -പ്രധാനമന്ത്രി

ന്യൂഡൽഹി: ബാബരി കേസിലെ വിധി വരുന്നതിനു​ മുന്നോടിയായി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരുമാ യി ചർച്ച നടത്തി. മതസൗഹാർദത്തിന്​ കോട്ടം തട്ടും വിധം അനാവശ്യമായ ഒരു പ്രസ്​താവനപോലും വിഷയത്തിൽ ഉണ്ടാവരുതെന്ന്​ പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ബുധനാഴ്​ച വൈകീട്ട്​​ പ്രധാനമന്ത്രി നേരിട്ട്​ വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ്​ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്ന പ്രവൃത്തികളിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ പ്രധാനമന്ത്രി ഓർമിപ്പിച്ചത്​

Tags:    
News Summary - avoid unnecessary statements says modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.