കോവിഡ്: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. കോവിഡ് പകരുന്നത് തടയാൻ ജനങ്ങളോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

അതേസമയം, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കി. ഉത്തരവ് ലംഘിക്കുന്നവരിൽനിന്ന് 500 രൂപവീതം ഈടാക്കും.

രാജ്യത്ത് 16,561പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5.44 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രാജ്യത്ത് ഡൽഹിയും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 2,726 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആറുമരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 14.38 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 

Tags:    
News Summary - Avoid huge gatherings: Centre's warning as Covid cases rise ahead of Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.