ഒൗറംഗാബാദ് -ഹൈദരാബാദ് പാസഞ്ചർ പാളം തെറ്റി

ഹൈദരാബാദ്: ഒൗറംഗാബാദ് -ഹൈദരാബാദ് പാസഞ്ചർ പാളം തെറ്റി. മൂന്ന് കോച്ചുകളും എഞ്ചിനുകളുമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവെ അധികൃതർ അറിയിച്ചു. 

ഇന്ന് പുലർച്ചെ 1.30ന് കർണാടകയിലെ സെക്കന്ദരാബാദ് ഡിവിഷനിൽ കലഗാപൂർ- ബൽകി സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് സതേൺ സെൻട്രൽ റെയിൽവെ മാനേജർ വിനോദ് കുമാർ യാദവ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. 

യാത്രക്കാരെ അടുത്തുള്ള ബിദാർ റെയിൽവെ സ്റ്റേഷനിലെത്തിക്കാൻ പ്രത്യേക ബസും റെയിൽവെ ഏർപ്പെടുത്തി. അപകടത്തെ തുടർന്ന് ബിദാർ –ഹൈദരാബാദ് ഇൻറർസിറ്റി ഉൾപ്പെടെയുള്ള ചില ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും മറ്റ് ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. 

Tags:    
News Summary - Aurangabad-Hyderabad passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.