ബി.ജെ.പി സ്ഥാനാർഥി ആ​ക്രമിച്ചു; ജീവൻ രക്ഷിക്കാൻ 15 കിലോമീറ്റർ ഓടി കാട്ടിലൊളിച്ചു - ഗുജറാത്ത് കോൺഗ്രസ് എം.എൽ.എ

ബനസ്കാന്ത: ബി.ജെ.പി സ്ഥാനാർഥി ലദ്ദു പർഖി മർദ്ദിച്ചുവെന്ന് ഗുജറാത്ത് ബനസ്കാന്ത ജില്ലയിൽ പട്ടിക വർഗത്തിനുവേണ്ടി സംവരണം ചെയ്യപ്പെട്ട ദന്ത സീറ്റിലെ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എയും സ്ഥാനാർഥിയുമായ കാന്തി ഖാരാദി. താൻ വോട്ടർമാരെ കാണാൻ പോകുന്നതിനിടെയാണ് മർദനമേറ്റത്. ബി.ജെ.പി സ്ഥാനാർഥിയായ ലദ്ദു പാർഖിയും എൽ.കെ ബരദും അദ്ദേഹത്തിന്റെ സഹോദരൻ വദനും ചേർന്നാണ് ആക്രമിച്ചത്. അവർ വാളുകൾ അടക്കമുള്ള ആയുധങ്ങൾ കൊണ്ട് തങ്ങളെ ആക്രമിച്ചുവെന്നും കാന്തി ഖാരാദി പറഞ്ഞു.

ബമോദര നാലുവരി പാതയിലൂടെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അതിനിടെയെത്തിയ ബി.ജെ.പി സ്ഥാനാർഥിയും കൂട്ടാളികളും ഞങ്ങളുടെ വഴി തടഞ്ഞു. അതോടെ തിരിച്ചുപോകാനൊരുങ്ങിയ ഞങ്ങളെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.

സംഭവിച്ചതെല്ലാം നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഞാൻ എന്റെ പ്രദേശത്തേക്ക് പോവുകയായിരുന്നു. സാഹചര്യം വളരെ മോശമാകുന്നത് കണ്ട് തിരിച്ചു പോകാ​നൊരുങ്ങിയതാണ്. അതിനിടെയാണ് ആക്രമിക്കപ്പെടുന്നത്. ഞങ്ങളുടെ വാഹനം തിരികെ പോരുമ്പോൾ ചില കാറുകൾ പിന്തുടരുകയും ദാന്ത മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥി ലദ്ദു പാർഖിയും മറ്റു രണ്ടു​പേരും ആയുധങ്ങളുമായി എത്തി. രക്ഷപ്പെടാൻ വേണ്ടി ഞങ്ങൾ ഇറങ്ങി ഓടി. 10-15 കിലോ മീറ്റർ ദൂരം ഓടി. രണ്ട് മണിക്കൂർ കാട്ടിലായിരുന്നു കഴിഞ്ഞത്. -കോൺഗ്രസ് സ്ഥാനാർഥി പറഞ്ഞു.

കാന്തി ഖാരാദി മാധ്യമങ്ങൾക്ക് മുമ്പിൽ എത്തുന്നതിന് മുമ്പ് രാഹുൽ ഗാന്ധി ആക്രമണം സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. 

Tags:    
News Summary - "Attacked, Ran To Save Life": Congress MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.