റാഖിബുൽ ഹുസൈൻ
ഗുവാഹതി: കോൺഗ്രസ് എം.പി റാഖിബുൽ ഹുസൈനെയും മകനെയും സുരക്ഷ ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ 10 പേരെ തിരിച്ചറിഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. നഗാവോൺ ജില്ലയിൽ വ്യാഴാഴ്ചയാണ് ഒരു സംഘം ‘ഗോ ബാക്ക്’ വിളിയുമായി എം.പിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചത്.
എം.പിക്കും മകനും പരിക്കില്ലെങ്കിലും രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിപക്ഷം സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും അസമിൽ ഗുണ്ട രാജ് അനുവദിക്കില്ലെന്നും 15 ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ കൂട്ടായ്മയായ ‘ദ അസം സോൺമിലിതോ മോർച്ച’ വ്യക്തമാക്കി.
പാർട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സ്കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു മുഖംമൂടി സംഘം ആക്രമിച്ചത്. എം.പി ഹെൽമെറ്റ് ധരിച്ചതിനാലാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. അക്രമത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദ്രുബ്രി ലോക്സഭാ മണ്ഡലത്തിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഹുസൈൻ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.