ജലപ്രശ്നം: ഡൽഹി ജലമന്ത്രി അതിഷി സത്യഗ്രഹം ആരംഭിച്ചു

ന്യൂഡൽഹി: ഹരിയാന കൂടുതൽ വെള്ളം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ജലമന്ത്രി അതിഷി നിരാഹാര സത്യഗ്രഹം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ, എ.എ.പി എം.പി സഞ്ജയ് സിങ്, മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവരുടെ സാന്നിധ്യത്തിൽ തെക്കൻ ഡൽഹിയിലെ ഭൊഗലിലാണ് വെള്ളിയാഴ്ച സമരം ആരംഭിച്ചത്.

തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ സന്ദേശം സുനിത കെജ്രിവാൾ വായിച്ചു. കടുത്ത ചൂടിൽ ഉരുകുന്ന ഡൽഹിക്ക് ആവശ്യമായ ജലം അയൽ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാന അനുവദിക്കേണ്ട ജലം വെട്ടിക്കുറച്ചതായി സുനിത ആരോപിച്ചു.

രണ്ടാഴ്ചയായി പ്രതിദിനം 10 കോടി ഗാലൻ വെള്ളം കുറച്ചാണ് വിട്ടുനൽകുന്നതെന്നും ഡൽഹിയിലെ 28 ലക്ഷം ജനങ്ങൾ ഇതിന്റെ ദുരിതം അനുഭവിക്കുകയാണെന്നും മന്ത്രി അതിഷി കുറ്റപ്പെടുത്തി. ഉഷ്ണതരംഗത്തിന്റെ പിടിയിലായ ഡൽഹിയിൽ വെള്ളത്തിന്റെ ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Atishi begins fast for more water from Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.