ടി.ആർ.പി തട്ടിപ്പ്​: ടി.വി ചാനലുകളിൽനിന്ന്​ 32 കോടിയുടെ ആസ്​തി പിടിച്ചെടുത്ത്​ ഇ.ഡി

ടി.ആർ.പി തട്ടിപ്പ്​: ടി.വി ചാനലുകളിൽനിന്ന്​ 32 കോടിയുടെ ആസ്​തി പിടിച്ചെടുത്ത്​ ഇ.ഡി

മുംബൈ: ടെലിവിഷൻ റേറ്റിങ്​ തട്ടിപ്പ്​ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റ്​ മഹാരാഷ്​ട്ര ആസ്​ഥാനമായുള്ള ടെലിവിഷൻ ചാനലുകളിൽനിന്ന്​ 32 കോടി രൂപ മൂല്യമുള്ള ആസ്​തികൾ പിടിച്ചെടുത്തു. ഫക്​തി മറാത്തി, ബോക്​സ്​ സിനിമ, മഹാ മൂവി എന്നിവയുടെ ഭൂമി, വാണിജ്യ- താമസ കെട്ടിടങ്ങൾ എന്നിവയാണ്​ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്​. മുംബൈ, ഇന്ദോർ, ഡൽഹി, ഗുഡ്​ഗാവ്​ എന്നിവിടങ്ങളിലുള്ളവയാണിവ. ബാങ്ക്​ നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന്​ അന്വേഷണ സംഘം പറഞ്ഞു.

ടെലിവിഷൻ റേറ്റിങ്​ പോയിന്‍റ്​സ്​ (ടി.ആർ.പി) തട്ടിപ്പുമായി ​ബന്ധപ്പെട്ട്​ മുംബൈ പൊലീസ്​ എടുത്ത കേസ്​ പഠിച്ചാണ്​ ഈ ചാനലുകൾക്കെതിരെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ കള്ളപ്പണം വെളുപ്പിക്കൽ കേസ്​ എടുത്തിരുന്നത്​.

ചാനലുകൾ 46.77 കോടിക്കു സമാനമായ തട്ടിപ്പ്​ നടത്തിയെന്നാണ്​ ഇ.ഡി ആ​േരാപണം. 

Tags:    
News Summary - Assets Worth ₹ 32 Crore Of TV Channels Seized In TRP Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.