തെരഞ്ഞെടുപ്പ്: മോദിയും രാഹുൽ ഗാന്ധിയും ഇന്ന് മഹാരാഷ്ട്രയിൽ

മുംബൈ: തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹു ൽ ഗാന്ധിയും ഇന്ന് മഹാരാഷ്ട്രയിലെത്തും. മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നത്.

ജൽഗാവ്, സകോലി എന്നിവിടങ്ങളിലെ ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കും. മഹാരാഷ്ട്രയെ സേവിക്കാൻ അഞ്ച് വർഷം കൂടി എൻ.‌ഡി.‌എ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. അതേസമയം മുംബൈയിലെ ധാരവി, ചാന്ദിവാലി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ഇതിനുപുറമെ ലത്തൂറിലെ റാലിയേയും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ പ്രസംഗിക്കുക. ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദ ഹരിയാനയിൽ പാർട്ടി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 24ന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - Assembly elections 2019 updates: PM Modi to address 2 rallies, Rahul Gandhi 3 in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.