ഉപതെരഞ്ഞെടുപ്പ്; മറ്റ് സംസ്ഥാനങ്ങളിലെ നില ഇങ്ങനെ...

പുതുപ്പള്ളിക്ക് പുറമേ ഇന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടിയാണ്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ഫലങ്ങൾ ഇങ്ങനെ

ഡുമ്രി (ഝാർഖണ്ഡ്)   

യശോദ ദേവി (എ.ജെ.എസ്.യു) -29,633 വോട്ടുകൾ (ഭൂരിപക്ഷം -2839)

ബേബി ദേവി (ഝാർഖണ്ഡ് മുക്തി മോർച്ച) - 26,794 വോട്ടുകൾ

കഴിഞ്ഞ തവണത്തെ വിജയി -ജഗർനാഥ് മാതോ (ഝാർഖണ്ഡ് മുക്തി മോർച്ച)

(എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി, എണ്ണാനുള്ളത് 16 റൗണ്ടുകൾ കൂടി)

ബോക്സാനഗർ (ത്രിപുര)  

വിജയി - തഫജ്ജൽ ഹുസൈൻ (ബി.ജെ.പി) - 34,146 വോട്ടുകൾ (ഭൂരിക്ഷം -30,237) മിസാൻ ഹുസൈൻ (സി.പി.എം) -3909 വോട്ട്

കഴിഞ്ഞ തവണത്തെ വിജയി -ഷംസുൽ ഹഖ് (സി.പി.എം)

ആറ് റൗണ്ട് വോട്ടുകളും എണ്ണി പൂർത്തിയായി

ധൻപൂർ (ത്രിപുര)  

വിജയി- ബിന്ദു ദേബ്നാഥ് (ബി.ജെ.പി) -30,017 വോട്ട് (ഭൂരിപക്ഷം -18,871) കൗശിക് ചന്ദ (സി.പി.എം) -11,146 വോട്ടുകൾ

കഴിഞ്ഞ തവണത്തെ വിജയി -പ്രതിമ ഭൗമിക് (ബി.ജെ.പി)

ആറ് റൗണ്ട് വോട്ടുകളും എണ്ണി പൂർത്തിയായി

ഘോസി (യു.പി)  

സുധാകർ സിങ് (എസ്.പി) -38,635 വോട്ട് (ഭൂരിപക്ഷം -12,139 വോട്ട്) ധാരാ സിങ് ചൗഹാൻ (ബി.ജെ.പി) -26,496

കഴിഞ്ഞ തവണത്തെ വിജയി -ധാരാ സിങ് ചൗഹാൻ (എസ്.പി)

34ൽ 10 റൗണ്ട് വോട്ടുകൾ എണ്ണിപ്പൂർത്തിയായി

ബാഗേശ്വർ (ഉത്തരാഖണ്ഡ്)  

പാർവതി ദാസ് (ബി.ജെ.പി) -27,123 വോട്ട് (ഭൂരിപക്ഷം -2259) ബസന്ത് കുമാർ (കോൺഗ്രസ്) -24,864 വോട്ടുകൾ

കഴിഞ്ഞ തവണത്തെ വിജയി -ചന്ദൻ രാംദാസ് (ബി.ജെ.പി)

14ൽ 11 റൗണ്ട് വോട്ടുകൾ എണ്ണിപ്പൂർത്തിയായി

ദുപ്ഗുരി (പശ്ചിമ ബംഗാൾ)  

നിർമൽ ചന്ദ്ര റോയ് (തൃണമൂൽ കോൺഗ്രസ്) -39,160 (ഭൂരിപക്ഷം 354) തപസി റോയ് (ബി.ജെ.പി) -38,806 വോട്ടുകൾ

ഈശ്വർ ചന്ദ്ര റോയ് (സി.പി.എം) -4076

കഴിഞ്ഞ തവണത്തെ വിജയി -ബിഷ്ണുപദ റോയ് (ബി.ജെ.പി)

10ൽ നാല് റൗണ്ട് വോട്ടുകൾ എണ്ണിപ്പൂർത്തിയാക്കി


Tags:    
News Summary - assembly bye election status statewise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.